ദുബൈ: ആസ്ട്രേലിയന്‍ പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി മാന്‍ ഓഫ് ദ സീരീസ് ആയ രോഹിത് ശര്‍മക്ക് പുതിയ ഐ.സി.സി റാങ്കിങ്ങില്‍ സ്വപ്നക്കുതിപ്പ്. എട്ടു സ്ഥാനം മുന്നോട്ടുകയറി അഞ്ചാമതത്തെിയ രോഹിതിനു മുന്നില്‍ ഇന്ത്യയില്‍നിന്ന് വിരാട് കോഹ്ലി (രണ്ടാമത്) മാത്രമാണുള്ളത്. ഏഴു സ്ഥാനങ്ങള്‍ താഴോട്ടിറങ്ങിയ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി 13ാമതായി. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്സാണ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. സിഡ്നിയില്‍ മാനം കാത്ത ജയവുമായി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക ഒന്നാമതും ആസ്ട്രേലിയ മൂന്നാമതുമാണ്. പാകിസ്താന്‍, ന്യൂസിലന്‍ഡ്, ഇംഗ്ളണ്ട്, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് എന്നിവയാണ് തൊട്ടുപിറകില്‍. ബൗളര്‍മാരില്‍ ഇന്ത്യയുടെ രവി ചന്ദ്രന്‍ അശ്വിന്‍ 11, ഭുവനേശ്വര്‍ കുമാര്‍ 20, രവീന്ദ്ര ജദേജ 22, അക്ഷര്‍ പട്ടേല്‍ 33 എന്നിവര്‍ക്ക് കാര്യമായ ചലനമുണ്ടാക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.