നഷ്ടമാകുന്നത് കോടികൾ

ലോസ് ആഞ്ജലസ്: മരുന്നടി വിവാദത്തില്‍പെട്ട് മരിയ ഷറപോവയുടെ ടെന്നിസ് കരിയര്‍ തുലാസിലാടുമ്പോള്‍ നഷ്ടപ്പെടുന്നത് താരപ്രതാപംമാത്രമല്ല, കളിയിലൂടെയും പരസ്യവരുമാനത്തിലൂടെയും അവര്‍ സമ്പാദിച്ച കോടിക്കണക്കിന് രൂപയുടെ ബിസിനസ് സാമ്രാജ്യമാണ്. 2015ല്‍ വെറും രണ്ടു ഡബ്ള്യു.ടി.എ കിരീടങ്ങള്‍മാത്രമാണ് നേടാനായതെങ്കിലും ലോകത്ത് ഏറ്റവുംകൂടുതല്‍ സമ്പാദ്യമുള്ള വനിതാ കായികതാരമായിരുന്നു ഷറപോവ. 30 ദശലക്ഷം ഡോളറാണ് കഴിഞ്ഞവര്‍ഷത്തെ താരത്തിന്‍െറ വരുമാനം. ഫോബ്സ് മാസികയുടെ റിപ്പോര്‍ട്ട് പ്രകാരം 200 ദശലക്ഷം ഡോളറാണ് ഷറപോവയുടെ സമ്പാദ്യം. ഇതിലേറെയും പരസ്യവരുമാനത്തില്‍നിന്ന്. ബിസിനസ് സാമ്രാജ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷറപോവയും കുടുംബവും റഷ്യയില്‍നിന്ന് അമേരിക്കയിലേക്ക് ചേക്കേറിയത്.  

താന്‍ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടെന്ന് ഷറപോവ പത്രസമ്മേളനത്തില്‍ അറിയിച്ചതിനു പിന്നാലെ പ്രധാന സ്പോണ്‍സര്‍മാരായ നൈക്, ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ, സ്വിസ് വാച്ച് നിര്‍മാതാക്കളായ ടാഗ് ഹ്യൂവെര്‍ എന്നിവര്‍ ഷറപോവയുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു. ദാരിദ്ര്യത്തില്‍നിന്ന് പ്രശസ്തിയുടെ കൊടുമുടിയേറിയ ഷറപോവയുടെ ജീവിതകഥ ഹോളിവുഡ് സിനിമക്ക് സമാനമായിരുന്നു. നാലു വര്‍ഷംവരെ ഷറപോവക്ക് വിലക്ക് ലഭിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഷറപോവയുടേത് എടുത്തുചാട്ടമായിരുന്നെന്ന് വിമര്‍ശിച്ച് മുന്‍ ഉത്തേജക മരുന്ന് വിരുദ്ധ വിഭാഗം തലവന്‍ ഡിക് പൗണ്ട് രംഗത്തത്തെി. മരുന്നടിയുടെ പരിണിത ഫലങ്ങള്‍ അറിയാവുന്ന ഷറപോവ ഇത്തരമൊരു വാര്‍ത്താസമ്മേളനം വിളിച്ച് താന്‍ പരിശോധനയില്‍ പരാജയപ്പെട്ടെന്ന് സമ്മതിച്ചത് മണ്ടത്തരമാണെന്നാണ് അദ്ദേഹത്തിന്‍െറ വാദം. കായികതാരങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത മരുന്നുകളുടെ പട്ടിക അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് -അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.