ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലെസ്റ്റര്‍ സിറ്റിയുടെ ഗോളടി യന്ത്രം ജാമി വാര്‍ഡിക്ക്. സഹതാരങ്ങളായ റിയാദ് മെഹ്റസിനെയും എന്‍ഗോളോ കാന്‍െറയെയും പിന്തള്ളിയാണ് ചാമ്പ്യന്‍ ടീമിന്‍െറ സൂപ്പര്‍ താരം ഇംഗ്ളീഷ് സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ഫുട്ബാള്‍ റൈറ്റേഴ്സ് അസോസിയേഷന്‍െറ മികച്ച താരത്തിനുള്ള അവാര്‍ഡും വാര്‍ഡിക്കായിരുന്നു.
132 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഇംഗ്ളണ്ടിലെ ചാമ്പ്യന്‍ ക്ളബായി മാറിയ ലെസ്റ്ററിന്‍െറ ടോപ് സ്കോററാണ് വാര്‍ഡി. 35 കളിയില്‍ 24 ഗോളടിച്ച താരത്തിനു മുന്നില്‍ ടോട്ടന്‍ഹാമിന്‍െറ ഹാരി കെയ്ന്‍ (25) മാത്രമാണുള്ളത്.
ലെസ്റ്ററിലത്തെുന്ന ആദ്യ പ്രീമിയര്‍ ലീഗ് പ്ളെയര്‍ ഓഫ് ദ സീസണ്‍ പുരസ്കാരം കൂടിയായി വാര്‍ഡിയുടേത്. പ്രഫഷനല്‍ ഫുട്ബാളേഴ്സ് അസോസിയേഷന്‍െറ ടീം ഓഫ് ദ സീസണ്‍ ഇലവനിലും വാര്‍ഡി ഇടംനേടിയിരുന്നു. ഇവരുടെ മികച്ച താരത്തിനുള്ള പുരസ്കാരം റിയാദ് മെഹ്റസിനായിരുന്നു. ലെസ്റ്ററിന്‍െറ സീസണിലെ മികച്ച താരമായും മെഹ്റസ് തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.