2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ്. സ്പെയിന്‍ ചരിത്രത്തില്‍ ആദ്യമായി കിരീടം നേടുന്നു. പോപ് ഗായിക ഷക്കീറയുടെ സാമിനാമിന വക്കാ വക്കാ എന്ന പ്രമോഷല്‍ ഗാനം ലോകം ഏറ്റുപാടുന്നു. എന്തുകൊണ്ടും താരപ്പൊലിമ നിറഞ്ഞ ആ ടൂര്‍ണമെന്‍റ് അവസാനിക്കുമ്പോള്‍ ലോകം ശ്രദ്ധിച്ചത് നീണ്ട മുടിയും വെള്ളാരം കണ്ണുമുള്ള ഡീഗോ ഫോര്‍ലാനെന്ന താരത്തെയായിരുന്നു. ഉറുഗ്വായ് എന്ന ശരാശരി ടീമിനെ എല്ലാവരുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് സെമിഫൈനല്‍ വരെയത്തെിച്ച താരം. ജര്‍മനിയുടെ തോമസ് മ്യൂളര്‍, സ്പെയിനിന്‍െറ വെസ്ലി സ്നൈഡര്‍, ഡേവിഡ് വിയ്യ എന്നിവര്‍ക്കൊപ്പം അഞ്ചു ഗോളുകള്‍ നേടി ഫോര്‍ലാനും ടോപ് സ്കോറര്‍ പട്ടികയില്‍ ഇടംപിടിച്ചു. ഗോളടിച്ചും ഗോളടിപ്പിച്ചും കളിക്കളത്തില്‍ നിറഞ്ഞ ഫോര്‍ലാനായിരുന്നു അന്ന് മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബാള്‍ സ്വന്തമാക്കിയത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ഡീഗോ ഫോര്‍ലാന്‍ ഇന്ത്യയിലേക്ക് പന്തുതട്ടാനത്തെുമ്പോള്‍ വക്കാ വക്കാ എന്ന പാട്ടിനൊപ്പം സ്വര്‍ണമുടിക്കാരന്‍െറ വശ്യതയാര്‍ന്ന പാദചലനവും ആരാധകരില്‍ ഓര്‍മയുണര്‍ത്തുന്നു. പരിശീലകനായി റോബര്‍ട്ടോ കാര്‍ലോസ്, സീക്കോ, അനെല്‍ക്ക തുടങ്ങിയ വമ്പന്മാര്‍ എത്തിയെങ്കിലും ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തില്‍ മുഴുവന്‍ സമയ കളിക്കാരനായി ആദ്യമായത്തെുന്ന സൂപ്പര്‍ താരമാണ് ഡീഗോ ഫോര്‍ലാന്‍.
സ്പെയിനില്‍നിന്നും ഇറ്റലിയില്‍നിന്നുമുള്ള ക്ഷണം നിരസിച്ചാണ് ഉറുഗ്വായ് ക്ളബ് അത്ലറ്റികോ പെനാറോളില്‍നിന്ന് ഫോര്‍ലാന്‍ ഇന്ത്യയിലെ മുംബൈ സിറ്റി എഫ്.സി തെരഞ്ഞെടുത്തത്. ‘ഞാന്‍ പ്രതീക്ഷയിലാണ്. ഐ.എസ്.എല്ലിന്‍െറ നിലവാരം മെച്ചപ്പെടേണ്ടതുണ്ട്. വെറും മൂന്നുവര്‍ഷത്തെ ചരിത്രംമാത്രമാണ് ലീഗിനുള്ളത്. നിലവില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരങ്ങള്‍ ലീഗില്‍ പന്തുതട്ടാനത്തെിത്തുടങ്ങിയാല്‍ ഐ.എസ്.എല്ലും മുന്‍നിരയിലത്തെും’ -ഇന്ത്യയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഫോര്‍ലാന്‍ പങ്കുവെക്കുന്നു.
കരിയറിന്‍െറ അവസാനഘട്ടത്തിലാണെങ്കിലും ഫോര്‍ലാന്‍െറ പ്രതിഭയില്‍ ഫുട്ബാള്‍ ലോകത്തിന് സംശയമൊന്നുമില്ല. ഇനി യൂറോപ്പിലേക്കുള്ള മടക്കം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കാണെങ്കില്‍ മാത്രമെന്ന് ഫോര്‍ലാന്‍ പറയുന്നു. വെയ്ന്‍ റൂണി, സ്ളാട്ടന്‍ ഇബ്രാഹിമോവിച്, റാഷ്ഫോര്‍ഡ്, മാര്‍ഷ്യല്‍ തുടങ്ങിയ വിഖ്യാത താരങ്ങള്‍ക്ക് യുനൈറ്റഡിനുവേണ്ടി തിളങ്ങാനായില്ളെങ്കില്‍ എന്നെ സമീപിക്കാം. ഞാന്‍ തയാറാണ് -ആത്മവിശ്വാസത്തോടെ 38ന്‍െറ പടിവാതിലിലും ഫോര്‍ലാന്‍ പറയുന്നു.
12 വര്‍ഷം മുമ്പാണ് ഫോര്‍ലാന്‍ ഓള്‍ഡ്ട്രാഫോര്‍ഡ് വിട്ടത്. മൂന്നുവര്‍ഷം യുനൈറ്റഡ് നിരയില്‍ പന്തുതട്ടിയ ഫോര്‍ലാന്‍ 63 മത്സരങ്ങളില്‍നിന്ന് 10 ഗോളുകള്‍ നേടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു പുറമെ യൂറോപ്യന്‍ ക്ളബുകളായ അത്ലറ്റികോ മഡ്രിഡ്, വിയ്യാ റയല്‍, ഇന്‍റര്‍മിലാന്‍ തുടങ്ങിയ അന്താരാഷ്ട്ര ക്ളബുകള്‍ക്കായി പന്തുതട്ടിയ ഫോര്‍ലാന്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് എന്താണ് കാത്തുവെച്ചിരിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഛേത്രിയുമൊത്തുള്ള കോമ്പിനേഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.