മുംബൈ: കരീബിയൻ പ്രീമിയർ ലീഗിൽ കന്നി മത്സരത്തിനിടെ എ.ബി. ഡിവില്ലിയേഴ്സിെൻറ ഹെൽമറ ്റിൽ ഉടക്കിയ അതിവേഗ ബൗൺസറിെൻറ പേരിലായിരുന്നു അൽസാരി ജോസഫെന്ന കരീബിയൻ പേസറെ ല ോകമറിഞ്ഞിരുന്നത്. അതുകഴിഞ്ഞ്, അതിവേഗവും കൃത്യതയുമുള്ള തീപാറുന്ന പന്തുകളുമാ യി ആ 22കാരൻ ഇംഗ്ലീഷ് മണ്ണിൽ ഭീതി വിതച്ചത് അടുത്തിടെ. പണം പൂക്കുന്ന ഇന്ത്യൻ പ്രീമിയർ ലീ ഗിൽ എന്നിട്ടും അരങ്ങേറ്റം സ്വപ്നമായിനിൽക്കെയാണ് ശ്രീലങ്കൻ താരം ലസിത് മലിംഗ നാ ട്ടിലേക്കു മടങ്ങുന്നതും ഹൈദരാബാദിനെതിരായ മത്സരത്തിൽ മുംബൈക്കുവേണ്ടി ഇറങ്ങാൻ നായകൻ രോഹിത് ശർമയുടെ വിളിവരുന്നതും.
ബാറ്റെടുത്തവരെല്ലാം തോറ്റുപോയ കളിയിൽ 137 റൺസെന്ന ചെറിയ ടോട്ടലുമായി മുംബൈ തോൽവി ഉറപ്പിച്ച കളിയിൽ അഞ്ചാം ഒാവറിലായിരുന്നു അൽസാരി പന്തെറിയാനെത്തിയത്. തുടക്കക്കാരനെ ആദ്യമേ ഞെട്ടിച്ച് പിടിമുറുക്കാമെന്ന ആത്മവിശ്വാസവുമായി ആഞ്ഞുവീശിയ ഒാസീസ് അതികായൻ ഡേവിഡ് വാർണർക്ക് പക്ഷേ, പിഴച്ചു. വൈഡായി വന്ന പന്ത് ബാറ്റിലുരസി പിറേകാട്ടുപാഞ്ഞ് പതിച്ചത് സ്റ്റംപിൽ. ഇൗ സീസണിൽ ഏറ്റവും കൂടുതൽ റൺസുമായി ഒാറഞ്ച് തൊപ്പിയുടെ അവകാശിയെ ഇത്രയെളുപ്പം പറഞ്ഞയച്ചതിെൻറ അത്യാവേശമൊന്നും വിൻഡീസ് താരത്തിെൻറ മുഖത്തുണ്ടായിരുന്നില്ല. ആഘോഷം നീട്ടിവെച്ച അൽസാരി അടുത്ത ഒാവറിൽ വിജയ് ശങ്കറെ കൂടി കൂടാരംകയറ്റിയാണ് വരവറിയിച്ചത്.
അവസാന ഒാവറുകളിൽ തിരിച്ചെത്തിയ അൽസാരിയുടെ മായാജാലം തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. 16ാം ഒാവറിൽ തുടരെ രണ്ടു വിക്കറ്റുകളുമായി ഹാട്രിക്കിനരികെയെത്തിയെങ്കിലും നിർഭാഗ്യത്തിന് വഴിമാറി. ആദ്യ പന്തിൽ ദീപക് ഹൂഡയും തൊട്ടുടൻ റാശിദ് ഖാനുമായിരുന്നു ഇരകൾ. അതുകഴിഞ്ഞ് ഭുവനേശ്വർ കുമാറും അവസാന വിക്കറ്റായി സിദ്ധാർഥ് കൗളും വീണതോടെ ഹൈദരാബാദിെൻറ പതനം പൂർത്തിയായി.
12 റൺസ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുമായി ഒറ്റക്കളിയോടെ അൽസാരി തെൻറ പേരിൽ കുറിച്ചത് അനവധി റെക്കോഡുകൾ. കന്നി മത്സരത്തിലെ മികച്ച ബൗളിങ് പ്രകടനം ആൻഡ്രൂ ടൈ (5-17)യുടെ പേരിലായിരുന്നത് മാറ്റിയെഴുതിയതിനു പുറമെ െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവും ഇനി മറ്റാർക്കുമല്ല.
അരങ്ങേറ്റം സ്വപ്നതുല്യമാക്കിയിട്ടും വിക്കറ്റുകളല്ല, വിജയമാണ് ആഘോഷിക്കാറെന്നായിരുന്നു അൽസാരിയുടെ പ്രതികരണം. ജയത്തിൽ കുറഞ്ഞതൊന്നും തൃപ്തിപ്പെടാത്ത ഇച്ഛാശക്തിയുള്ളവനാണ് ഇവനെന്ന് നായകൻ രോഹിതും പറയുന്നു. ഇനിയുള്ള കളികളിൽ ടീമിെൻറ ആദ്യ ഇലവനിൽ അൽസാരിയെയും പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.