29ാം വയസ്സിൽ ദേശീയ ടീമിൽ, െഎ.പി.എല്ലിൽ രണ്ടു സീസൺ പുറത്തിരുന്ന ശേഷം ആദ്യ മത്സരം. അരങ്ങേറ്റം ഗംഭീരമാക്കി ടൈയുടെ മാജിക്
കൗമാരത്തിെൻറ ചോരത്തിളപ്പിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുകയാണ് ആസ്ട്രേലിയൻ ക്രിക്കറ്റിലെ രീതി. പ്രതിഭകളുടെ ധാരാളിത്തമുള്ള മണ്ണിൽനിന്ന് പതിനാറും പതിനേഴും വയസ്സിൽ ദേശീയ ടീമിലെത്തിയിട്ടും കാര്യമില്ല. മാറ്റ് നിലനിർത്തിയാലേ സ്ഥാനമുറപ്പുള്ളൂ. ഒന്നു മങ്ങിയാൽ ടീമിനു പുറത്താണ് സ്ഥാനം. ആഷ്ടൻ ആഗറും പാറ്റ് കമ്മിൻസുമെല്ലാം ഇങ്ങനെ വന്ന് മടങ്ങിയശേഷം വീണ്ടും മികവുതെളിയിച്ച് തിരിച്ചെത്തിയവരാണ്. ഇവർക്കിടയിൽ നിന്നാണ് ആൻഡ്ര്യൂ ടൈയുടെ വരവ്. ദേശീയ ടീമിൽ അരങ്ങേറ്റം 29ാം വയസ്സിൽ. യോർക്കർ പന്തിലെ സ്വന്തം ശൈലിയുമായി ആസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിലും വിലപ്പെട്ട താരമായി മാറിയ ആൻഡ്ര്യൂ ടൈയുടെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ടൈം തെളിയുകയാണിപ്പോൾ.
കഴിഞ്ഞ രണ്ടു സീസണിലും െഎ.പി.എല്ലിൽ ടൈ ഉണ്ടായിരുന്നു. 2015ൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പവും 2016ൽ ഗുജറാത്ത് ലയൺസിനൊപ്പവും. പക്ഷേ, എല്ലാകളിയിലും ബെഞ്ചിലിരിക്കാനായിരുന്നു വിധി. ഇക്കുറി ലേലത്തിനുമുേമ്പ ടൈയെ ഗുജറാത്ത് നിലനിർത്താൻ തീരുമാനിച്ചതിനു പിന്നിൽ ചില ശുഭസൂചനകളുണ്ടായിരുന്നു. ഒാസീസ് േദശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ശേഷം പേസിന് മൂർച്ചയും കൃത്യതയും കൂടിയിേട്ടയുള്ളൂവെന്നത് മറ്റാരെക്കാളും മനസ്സിലാക്കിയത് ക്യാപ്റ്റൻ സുരേഷ് റെയ്ന. എന്നിട്ടും, അരങ്ങേറാൻ കാത്തിരിക്കേണ്ടി വന്നു. ആദ്യ രണ്ടു കളിയിലും ഗുജറാത്ത് തോൽക്കുകയും എതിരാളിയുടെ ഒരു വിക്കറ്റ് മാത്രം വീഴ്ത്തിയവരെന്ന് പഴികേൾക്കുകയും ചെയ്തതോടെയാണ് മൂന്നാമങ്കത്തിൽ ടൈക്ക് അവസരം നൽകാൻ തീരുമാനിച്ചത്. ‘‘എെൻറ 34ാം മത്സരത്തിലാണ് െഎ.പി.എല്ലിൽ അരങ്ങേറാൻ അവസരം ലഭിക്കുന്നത്. ആ കാത്തിരിപ്പ് സുഖമുള്ളതായിരുന്നില്ല. രാവിലെ കോച്ച് ബ്രാഡ് ഹോഡ്ജാണ് മത്സരത്തിനൊരുങ്ങാൻ പറഞ്ഞത്. അവിശ്വാസത്തോടെ പ്രതികരിച്ചപ്പോൾ തീർച്ചയായും നിങ്ങൾ ഇന്ന് കളിക്കുമെന്ന് പറഞ്ഞു’’ -ടൈയുടെ വാക്കുകൾ.ആദ്യ ഒാവറിൽ തന്നെ വിക്കറ്റ് നേടിയതോടെ എന്നിലർപ്പിച്ച വിശ്വാസം കാക്കാനായി. ഹാട്രിക് കൂടി നേടി െഎ.പി.എല്ലിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം (17/5) കാഴ്ചവെച്ചതോടെ ഇൗ കാത്തിരിപ്പിനുമൊരു സുഖമായി.
26ാം വയസ്സിൽ വെസ്റ്റേൺ ആസ്ട്രേലിയക്കുവേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ ടൈ, ട്വൻറി20യിലെ സ്പെഷലിസ്റ്റ് ബൗളറായാണ് പേരെടുത്തത്. ബിഗ്ബാഷിൽ സ്ക്രോച്ചേഴ്സിനായി മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെ കഴിഞ്ഞ ജനുവരിയിൽ ഇന്ത്യക്കെതിരായ ട്വൻറി20 പരമ്പരയിലൂടെ ദേശീയ ടീമിലും അരങ്ങേറി. അഞ്ചു കളിയിൽ ഒാസീസിനായി അഞ്ചു വിക്കറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.