ദുബൈ: പുതിയ ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യയും അശ്വിനും ഒന്നാമത്. ന്യൂസിലന്‍ഡിനെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ ഇന്ത്യ 115 പോയന്‍റുമായാണ് റാങ്കിങ്ങില്‍ ഒന്നാമത് തുടരുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പര ഇതിനകം 2-0ത്തിന് സ്വന്തമാക്കിയ പാകിസ്താന്‍ 111 പോയന്‍റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ടെസ്റ്റില്‍ അതിവേഗത്തില്‍ 200 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ രവിചന്ദ്ര അശ്വിന്‍ 900 പോയന്‍റുമായി ബൗളര്‍മാരില്‍ ഒന്നാമതാണ്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍ 878 പോയന്‍റുമായി രണ്ടാമതുണ്ട്. ഇംഗ്ളണ്ടിന്‍െറ ജെയിംസ് ആന്‍ഡേഴ്സണാണ് മൂന്നാമത്. ഇന്ത്യയുടെ രവീന്ദ്ര ജദേജ 805 പോയന്‍േറാടെ ഏഴാമതത്തെി.
ഓള്‍ റൗണ്ടര്‍മാരിലും ആര്‍. അശ്വിന്‍ തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 805 പോയന്‍റ്. ജദേജ ഈ പട്ടികയില്‍ അഞ്ചാമനാണ്. ബാറ്റ്സ്മാന്മാരില്‍ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാമന്‍. വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ പാക് വെറ്ററന്‍ താരം യൂനിസ് ഖാന്‍ റാങ്കിങ്ങില്‍ രണ്ടാമതത്തെി. ഇംഗ്ളണ്ടിന്‍െറ ജോ റൂട്ട് മൂന്നാമതും ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംല മൂന്നാമതും എത്തിയ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യക്കാരനായി അജിന്‍ക്യ രഹാനെ മാത്രമേ ഇടംപിടിച്ചുള്ളൂ. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പിന്നില്‍ ആറാമനാണ് രഹാനെ. ചേതേശ്വര്‍ പൂജാര 15ാമതും ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി 17ാമതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.