കോഴിക്കോട്: കഴിഞ്ഞ സീസൺ െഎ.പി.എല്ലിൽ ക്രിസ് ഗെയ്ലിെൻറ കുറ്റിയിളക്കിയ 140 കി.മീ. വേഗതയിൽ പറന്ന യോർക്കർ പന്ത് കണ്ട് ക്രിക്കറ്റ് ലോകം അന്നേ ഇൗ ദിവസം മനസ്സിൽ കുറിച്ചിരുന്നു. ബേസിൽ തമ്പിയെ തേടി ഇന്ത്യൻ ടീമിൽ നിന്നുള്ള വിളി എത്തുന്ന ദിനം. ഒടുവിൽ ആ വാർത്ത എത്തുേമ്പാൾ സൂറത്തിലെ രഞ്ജി ക്യാമ്പിലായിരുന്നു ബേസിൽ തമ്പി. ‘ദൈവത്തിന് നന്ദി’ -എന്ന ഒറ്റവാക്കിലായിരുന്നു ബേസിലിെൻറ പ്രതികരണം.
പെരുമ്പാവൂർ മുല്ലമംഗലം വീട്ടിൽ തമ്പിയുടെയും ലിസിയുടെയും മകന് ചെറുപ്രായത്തിലേ ക്രിക്കറ്റ് ഹരമായിരുന്നു. പെരുമ്പാവൂര്‍ ആശ്രമം ഹൈസ്കൂളിൽ പഠിക്കുേമ്പാഴാണ് പന്ത് എറിഞ്ഞുതുടങ്ങുന്നത്. അയൽവാസിയും ക്രിക്കറ്റ് ക്ലബ് അംഗവുമായ വിശ്വജിത് രാധാകൃഷ്ണനായിരുന്നു ആ പ്രതിഭയെ കണ്ടെത്തുന്നത്. സ്കൂൾ പഠന ശേഷം കളമശ്ശേരി സെൻറ്പോൾസ് കോളജിലെത്തിയതോടെ പ്രഫഷനൽ താരമായി വളർച്ച തുടങ്ങി. എം.ആർ.എഫ് ഫൗണ്ടേഷനിൽ ഗ്ലെൻ മഗ്രാത്തിനു കീഴിലും പരിശീലിച്ചിരുന്നു. പിന്നെ കേരള ടീമിലും െഎ.പി.എല്ലിൽ ഗുജറാത്ത് ലയൺസിലും ഇന്ത്യ ‘എ’ ടീമിലുമായി മിന്നും പ്രകടനത്തിലൂടെ കേരള എക്സ്പ്രസ് ഇന്ത്യൻ ടീമിലേക്ക്. ടിനുവിനും ശ്രീശാന്തിനും ശേഷം ദേശീയ ടീമിലേക്ക് കേരളത്തിെൻറ മൂന്നാം പേസ് ബൗളർ.
ശ്രീലങ്കക്കെതിരായ ട്വൻറി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ദിനേഷ് കാർത്തിക്, എം.എസ് ധോണി, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്രേ ചഹൽ, കുൽദീപ് യാദവ്, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ബേസിൽ തമ്പി, ജയേദവ് ഉനദ്കട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.