ലണ്ടൻ: ഏകദിന ലോകകപ്പിലെയും ആഷസിലെയും വീരോചിത പ്രകടനങ്ങളുടെ പിൻബലത്തിൽ ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന് പ്രഫഷനൽ ക്രിക്കറ്റേഴ്സ് അസോസിയേഷെൻറ (പി.സി.എ) പ്ലയർ ഓഫ് ദ ഇയർ അവാർഡ്.
ഏകദിന ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ച സ്റ്റോക്സ്, ആഷസ് പരമ്പര സമനിലയിലാക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചിരുന്നു. ലീഡ്സിൽ നടന്ന മൂന്നാം ആഷസ് ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിൽ പൊരുതി നേടിയ സെഞ്ച്വറി (135 നോട്ടൗട്ട്) ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നായാണ് പരിഗണിക്കപ്പെടുന്നത്.
മത്സരത്തിൽ ഒരുവിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിെൻറ വിജയം. സോമർസെറ്റിെൻറ ടേം ബാൻറൺ യുവതാരമായും സോഫി എക്സൽറ്റോൺ വനിതതാരമായും തെരഞ്ഞെടുക്കപ്പെട്ടു. ക്രിസ് വോക്സ് ഏകദിനത്തിലെയും സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റിലെയും മികച്ച താരമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.