ന്യൂയോർക്: മൈക്കൽ ഫെൽപ്സ് എന്ന ഇതിഹാസ നീന്തൽതാരത്തെ അമേരിക്കയും ലോകവും ഒരിക്കലും മറക്കില്ല. 23 ഒളിമ്പിക്സ് സ്വർണമെഡലുമായി നീന്തൽ കുളത്തിൽ വിസ്മയം വിരിയിച്ച ഇൗ താരം റിയോ ഒളിമ്പിക്സോടെ പടിയിറങ്ങിയപ്പോൾ, താരത്തിന് ലോകം കൈയടിച്ച് യാത്രയയപ്പ് നൽകി. ഇൗ സമയം അമേരിക്കൻ സ്വിമ്മിങ് ഫെഡറേഷൻ മറ്റൊരു ഫെൽപ്സിനെ വളർത്തിയെടുക്കുന്ന ഒരുക്കത്തിലായിരുന്നു. ബുഡപെസ്റ്റിൽ നടക്കുന്ന ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ മാധ്യമങ്ങൾ അയാളെ കണ്ടെത്തി. കയലബ് ഡ്രസൽ എന്ന ഫ്ലോറിഡക്കാരൻ പയ്യൻ ഫെൽപ്സിലേക്കുള്ള വളർച്ചയുെട പാതയിലാണ്.
ഹംഗറിയിലെ ബുഡപെസ്റ്റിൽ നടക്കുന്ന ലോക അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ഏഴു സ്വർണമെഡലുകൾ നേടി താരം മാധ്യമശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 4x100 മീറ്റർ മെഡ്ലേ റിലേയിലും മെഡൽ നേടി ബുഡപെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഴാം മെഡൽ സ്വന്തം പേരിൽ കുറിച്ചതോടെ, 2007 മെൽബൺ ലോക ചാമ്പ്യൻഷിപ്പിലെ ഫെൽപ്സിെൻറ നേട്ടത്തോടൊപ്പം താരമെത്തി. നേരേത്ത ശനിയാഴ്ച ഒരു സെഷനിൽ മൂന്നു സ്വർണമെഡൽ നേടി ഡ്രസൽ േലാക റെക്കോഡിട്ടിരുന്നു. 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈലിലും 100 മീറ്റർ ബട്ടർെഫ്ലെയിലും വ്യക്തിഗത സ്വർണെമഡൽ നേടിയ ഡ്രസൽ, റിലേ ഇനങ്ങളിൽ നാലു സ്വർണവും നേടി. 4x100 മീറ്റർ ഫ്രീസ്റ്റൈൽ, 4x100 മീറ്റർ മിക്സഡ് ഫ്രീസ്റ്റൈൽ, 4x100 മീറ്റർ മിക്സഡ് മെഡ്ലേ, 4x100 മീറ്റർ മെഡ്ലേ എന്നീ റിലേ ഇനങ്ങളിലാണ് സുവർണ നേട്ടം. ഡ്രസലിെൻറ നേട്ടത്തെ ഫെൽപ്സും ബാക്ക്സ്ട്രോക്ക് ചാമ്പ്യൻ റിയാൻ മർഫിയും വാനോളം പുകഴ്ത്തിയിരുന്നു.
മൈക്കൽ ഫെൽപ്സിനോട് താരതമ്യപ്പെടുത്തിക്കൊണ്ട് മാധ്യമപ്രവർത്തകർ ഡ്രസലിനെ വളഞ്ഞപ്പോൾ പ്രതികരണം ഇങ്ങനെയായിരുന്നു: ‘താരതമ്യങ്ങൾ നല്ലതാണ്. പക്ഷേ, നിങ്ങൾ പറഞ്ഞ വ്യക്തിയിലേക്കെത്താൻ ഇനിയും ഒരുപാട് നീന്തണം.’’
20 വയസ്സുകാരനായ ഡ്രസൽ, ഫ്ലോറിഡ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്. ഒളിമ്പിക്സ് കഴിഞ്ഞാൽ നീന്തലിൽ ഏറ്റവും പ്രാധാന്യമുള്ള ലോക ചാമ്പ്യൻഷിപ്പാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.