സിഡ്നി: ഒന്നാം ഏകദിനത്തിലെ രക്ഷകെൻറ ഇന്നിങ്സുമായി എം.എസ്. ധോണി 10,000 ക്ലബിൽ. ആസ് ട്രേലിയക്കെതിരെ 51 റൺസ് നേടിയ ധോണി ഏകദിന കരിയറിൽ പതിനായിരം കടന്ന് ചരിത്രമെഴുതി.സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്ലി എന്നിവർക്കുശേഷം ഇൗ നാഴികക്കല്ല് താണ്ടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ധോണി.
330 മത്സരങ്ങളിൽനിന്നാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാെൻറ നേട്ടം. ഒമ്പതു സെഞ്ച്വറിയും 67 അർധസെഞ്ച്വറിയും ഇൗ കുതിപ്പിന് അടിത്തറയായി. 2017ലെ ആഫ്രിക്കൻ ഇലവനെതിരെ ഏഷ്യൻ ഇലവനായി 174 റൺസടിച്ച ധോണി 10,000 കടന്നുവെങ്കിലും ഇന്ത്യൻ കുപ്പായത്തിൽ ഇേപ്പാൾ മാത്രമാണ് റെക്കോഡ് കുറിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.