ന്യൂഡൽഹി: ഋഷഭ് പന്തിെൻറ വെടിക്കെട്ട് സെഞ്ച്വറിക്കും ഡൽഹി ഡെയർഡെവിൾസിനെ രക്ഷിക്കാനായില്ലെന്നത് ശരിതന്നെ. പക്ഷേ, ഫിറോസ്ഷാ കോട്ലയിൽ വ്യാഴാഴ്ച കണ്ട മാസ് ഇന്നിങ്സ് ഇൗ ഡൽഹി വിക്കറ്റ് കീപ്പറെ രക്ഷിക്കുമെന്നുറപ്പിക്കാം. അത്രയേറെ ആരാധകരെ ഇൗ 20കാരൻ ഒരൊറ്റ ഇന്നിങ്സിലൂടെ സ്വന്തമാക്കിക്കഴിഞ്ഞു. മത്സരത്തിൽ ഒമ്പതു വിക്കറ്റിന് ജയിച്ച ഹൈദരാബാദ് േപ്ല ഒാഫിൽ ഇടംനേടിയെങ്കിലും 63 പന്തിൽ 128 റൺസുമായി പന്ത് ട്വൻറി20യിലെ ഏറ്റവും ഉയർന്ന സ്കോറിനുടമയായി.
15 ബൗണ്ടറിയും ഏഴു സിക്സറുമായി കാണികളുടെ മനംകുളിർപ്പിച്ച ഇന്നിങ്സ് പുറത്തെടുത്ത ഋഷഭ് പന്തിന് ആരാധകരുടെ എണ്ണവും കൂടി. സൗരവ് ഗാംഗുലിയാണ് അവരിൽ പ്രമുഖൻ. പന്തിലെ മികച്ച പ്രതിഭയെ അഭിനന്ദിച്ച ഗാംഗുലി അദ്ദേഹം ദേശീയ ടീം കുപ്പായമണിയുന്നത് വിദൂരമല്ലെന്നും വ്യക്തമാക്കി.
Saw McCullum in 2008..rishab pant innings right up there .. what a knock @bcci.@DelhiDaredevils @ParthJindal11
— Sourav Ganguly (@SGanguly99) May 10, 2018
ഇംഗ്ലണ്ട്, അയർലൻഡ് ട്വൻറി20 പരമ്പരയിൽനിന്ന് അവഗണിച്ചതിനു പിന്നാലെയായിരുന്നു ബാറ്റുകൊണ്ട് പന്തിെൻറ മറുപടി. എങ്കിലും, കാത്തിരിപ്പിൽ ഖേദിക്കേണ്ടെന്ന് ഗാംഗുലി പറയുന്നു. ‘‘പന്തും ഇഷൻ കിഷനും ഭാവിതാരങ്ങളാണ്. ഏറെ ചെറുപ്പവും. കൂടുതൽ കളിച്ച് വളരാനും ദേശീയ ടീമിൽ വരുംനാളിൽ ഇടമുറപ്പിക്കാനും സമയമുണ്ട്’’ -മുൻ നായകൻ പറയുന്നു.
പന്തിെൻറ ഇന്നിങ്സ് 2008 സീസണിലെ ബ്രണ്ടൻ മക്കല്ലമിെൻറ വെടിക്കെട്ടാണ് (73 പന്തിൽ 158) ഗാംഗുലിയെ ഒാർമിപ്പിച്ചത്. മറ്റൊരു മുൻ താരം വിരേന്ദർ സെവാഗും അഭിനന്ദനവുമായി രംഗത്തെത്തി. ‘‘ഏറെ വിശേഷപ്പെട്ട ഇന്നിങ്സായിരുന്നു അത്. ഭുവനേശ്വർ കുമാറിനെപ്പോലെരു മികച്ച ബൗളർക്കെതിരെയായിരുന്നു ആ ഷോട്ടുകൾ. അദ്ദേഹം ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നു’’ -സെവാഗ് പറഞ്ഞു. ഭുവിയുടെ 11 പന്തിൽ 43 റൺസാണ് പന്ത് അടിച്ചെടുത്തത്. ഭുവിയുടെ പന്തിൽ ഒറ്റക്കൈയിൽ സിക്സ് പറത്തിയതായിരുന്നു മുഹമ്മദ് കൈഫിന് ഏറെ ഇഷ്ടമായത്.
Really special innings from Rishabh. Those were not bad balls from Bhuvi in the last over barring the last full toss, but Rishabh Pant is really special and I hope he is nurtured well. #DDvSRH
— Virender Sehwag (@virendersehwag) May 10, 2018
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.