ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ ഗോൾക്ഷാമം അവസാനിപ്പിച്ച താരമാണ് മാർക്ക് സിഫ്നിയോസ്. ആദ്യ രണ്ട് മത്സരങ്ങളിൽ ഇയാൻ ഹ്യൂമിെൻറ പകരക്കാരനായി ഇറങ്ങി തിളങ്ങിയ സിഫ്നിയോസിന് മുംബൈക്കെതിരായ മത്സരത്തിൽ കോച്ച് റെനെ മ്യുലൻസ്റ്റീൻ ആദ്യ പതിനൊന്നിൽ ഇടം നൽകി. കോച്ചിെൻറ തീരുമാനം ശരിവെച്ചും അവസരമറിഞ്ഞും കളിച്ച സിഫ്നിയോസ് 14ാം മിനിറ്റിൽ മുംബൈ വല കുലുക്കി. കൊച്ചി ഗാലറിയിൽ തിങ്ങിനിറഞ്ഞ കാണികൾക്കൊപ്പം സിഫ്നിയോസിെൻറ മാതാപിതാക്കളുമുണ്ടായിരുന്നു. ആദ്യ മൂന്നു മത്സരങ്ങളിൽ മകെൻറ കളി കാണാൻ കൊച്ചിയിലെത്തിയ മാതാപിതാക്കൾക്കുള്ള സ്നേഹ സമ്മാനം കൂടിയായിരുന്നു ആ ഗോൾ. 21കാരനായ സിഫ്നിയോസിെൻറ പിതാവ് ഗ്രീക്ക് വംശജനും അമ്മ ഡച്ചുകാരിയുമാണ്. കോച്ച് റെനെ മ്യൂലൻസ്റ്റീെൻറ ഡച്ച് ബന്ധമാണ് സിഫ്നിയോസിനെ ബ്ലാസ്റ്റേഴ്സിലെത്തിച്ചത്.
ഫുട്ബാളിലേക്ക്
•ചെറുപ്പം മുതൽ സിഫ്നിയോസിെൻറ മനസ്സിൽ നിറഞ്ഞുനിന്നിരുന്നത് ഫുട്ബാളായിരുന്നു. പിതാവിനും ഫുട്ബാൾ ഇഷ്ടം. ടി.വിയിൽ വരുന്ന മത്സരങ്ങൾ മുടക്കാറില്ല. ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. മികച്ച താരം മെസ്സി.
ചെറിയ പ്രായം, അവസരം
•വിദേശ താരങ്ങളിൽ ഏറെയും യൂറോപ്യൻ ക്ലബുകളിലൊക്കെ കളിച്ചശേഷമാണ് ഐ.എസ്.എല്ലിലെത്തുന്നത്. പക്ഷേ സിഫ്നിയോസ് നേരേ തിരിച്ചും. ആറ് വർഷമായി സ്കൂളുകൾ, വിവിധ അക്കാദമികൾ എന്നിവയിൽ ഫുട്ബാൾ പരിശീലിക്കുന്നു. 2016 ഫെബ്രുവരിയിലാണ് പ്രഫഷനൽ ഫുട്ബാൾ രംഗത്തെത്തുന്നത്. ആദ്യ ചുവടുവെപ്പ് ബ്ലാസ്റ്റേഴ്സിനൊപ്പമെന്ന് പറയാം. റെനെ മ്യൂലൻസ്റ്റീൻ, ബെർബറ്റോവ്, വെസ് ബ്രൗൺ എന്നിങ്ങനെ മികച്ച താരങ്ങൾക്കൊപ്പം പന്ത് തട്ടാൻ കിട്ടുന്ന അവസരം പാഴാക്കരുതെന്ന് തോന്നി. സെൻറർ ഫോർവേഡ് പൊസിഷനിൽ കളിക്കാനാണ് ഏറെയിഷ്ടം. ബെർബ കളിക്കുന്നതും അതേ പൊസിഷനിലാണ്. അദ്ദേഹത്തിെൻറ ശൈലിയും തന്ത്രങ്ങളുമൊക്കെ മനസ്സിലാക്കാൻ ഇതൊരു അവസരമാണ്. 191 സെ.മി. പൊക്കം. അത് നേട്ടമായി കരുതുന്നു.
ഐ.എസ്.എല്ലും ഇന്ത്യയും അപരിചിതം
•ഐ.എസ്.എല്ലിലേക്ക് വരുന്നതിനു മുമ്പ് ഇന്ത്യയെക്കുറിച്ച് അറിഞ്ഞിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിൽനിന്നുള്ള ഓഫർ വന്നപ്പോഴാണ് ഇന്ത്യയെക്കുറിച്ച് അറിയുന്നതും അന്വേഷിക്കുന്നതും. ഡൽഹി ഡൈനാമോസിനായി കരാറൊപ്പിട്ട ജെറോൺ ലുമുവുമായി കാര്യങ്ങൾ സംസാരിച്ചു. ഡച്ച് ക്ലബിൽ ലുമുവിനൊപ്പം കളിച്ചിട്ടുണ്ട്. ലുമുവിൽനിന്ന് ലീഗിനെക്കുറിച്ച് മനസ്സിലാക്കിയശേഷമാണ് കരാറൊപ്പിട്ടത്.
ബ്ലാസ്റ്റേഴ്സിെൻറ ആദ്യഗോൾ
•ഹ്യൂമിനെപ്പോലൊരു കളിക്കാരനു പകരക്കാരനായി ഇറങ്ങിയാണ് ഗോൾ നേടിയത്. അതും സീസണിൽ എല്ലാവരും കാത്തിരുന്ന ബ്ലാസ്റ്റേഴ്സിെൻറ ആദ്യ ഗോൾ. ഒരു തുടക്കക്കാരന് ലഭിക്കാവുന്ന ഭാഗ്യം. ഗാലറി നിറഞ്ഞ കാണികൾക്കിടയിൽ മാതാപിതാക്കളും ഉണ്ടായിരുന്നുവെന്നത് സന്തോഷം ഇരട്ടിയാക്കുന്നു. ഒറ്റ സ്ട്രൈക്കളുടെ റോൾ തന്നത് കോച്ച് റെനെ ആണ്. സെൻറർ ഫോർവേഡ് പൊസിഷനിലാണ് ഇതുവരെ കളിച്ചിരുന്നത്. ഇടത്, വലത് വിങ്ങുകളിലും കളിച്ചിട്ടുണ്ട്. ടീമെന്ന നിലയിൽ എല്ലാവരുമായും അടുത്ത ബന്ധമുണ്ട്. മികച്ചതും ശക്തവുമായ ടീമാണ് ബ്ലാസ്റ്റേഴ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.