പേരാവൂര്‍: ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് അവാര്‍ഡ് ഒളിമ്പ്യന്‍ അത്ലറ്റ് ഒ.പി. ജയ്ഷക്ക്. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ഒരു ദശാബ്ദമായി ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ് ജയ്ഷയെ അവാര്‍ഡിനര്‍ഹയാക്കിയത്. ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജയ്ഷയെ അവാര്‍ഡിനായി െതരഞ്ഞെടുത്തത്.
2016ലെ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത ജയ്ഷ 2015ല്‍ െബയ്ജിങ്ങിൽ നടന്ന ലോക ചാമ്പ്യന്‍ഷിപ്, 2006ലും 2010ലും നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, 2010ലെ ഏഷ്യന്‍ ഗെയിംസ് എന്നിവയിലും മത്സരിച്ചിരുന്നു. 2006 മുതല്‍ ദേശീയമത്സരങ്ങളില്‍ 1500 മീറ്റർ, 3000 മീറ്റർ സ്റ്റീപ്പിള്‍ ചെയ്സ്, 5000 മീറ്റർ,10,000 മീറ്റർ എന്നിവയില്‍ നിരവധി മെഡലുകള്‍ നേടിയിട്ടുള്ള ജയ്ഷ 2015ലെ ദേശീയ ഗെയിംസിൽ 5000 മീറ്ററിലും 10,000 മീറ്ററിലും സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
വയനാട് തൃശിലേരി സ്വദേശിനിയായ ജയ്ഷ വേണുഗോപാലന്‍ നായരുടെയും ശ്രീദേവി അമ്മയുടെയും മകളാണ്. ഈസ്റ്റേണ്‍ റെയില്‍വേ കൊല്‍ക്കത്തയില്‍ ചീഫ് ടിക്കറ്റ് ഇന്‍സ്പെക്ടറായി ജോലിചെയ്യുകയാണിപ്പോള്‍. 2015ല്‍ ജി.വി. രാജ അവാര്‍ഡും ജയ്ഷ സ്വന്തമാക്കിയിരുന്നു. ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ജിമ്മി ജോര്‍ജ് ട്രോഫി ജൂനിയര്‍ വോളിബാള്‍ ടൂര്‍ണമെൻറ് സംഘടിപ്പിക്കുന്നുണ്ട്. ടൂര്‍ണമെൻറിെൻറ സമാപനദിവസം വൈകീട്ട് 3.30ന് ജിമ്മി ജോര്‍ജ് സ്പോര്‍ട്സ് അക്കാദമിയില്‍ നടക്കുന്ന ചടങ്ങില്‍ ജയ്ഷക്ക് അവാര്‍ഡ് സമ്മാനിക്കുമെന്നും ഭാരവാഹികള്‍ പേരാവൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജിമ്മിയുടെ മകന് ജോ ജോര്‍ജ്, ഭാര്യ ലിയ മാത്യു, ജിമ്മിയുടെ സഹോദരന്മാരായ സെബാസ്റ്റ്യന്‍ ജോര്‍ജ്, ബൈജു ജോര്‍ജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.