പേരാവൂർ (കണ്ണൂർ): സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള 30ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് അവാര്‍ഡിന് ഒളിമ്പ്യന്‍ അത്ലറ്റ് ജിന്സണ് ജോണ്സണ് അര്‍ഹനായി. ഡിസംബര്‍ 23ന് പേരാവൂരില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്. ജോസ് ജോര്‍ജ് ചെയര്‍മാനും അഞ്ജു ബോബി ജോര്‍ജ്, റോബര്‍ട്ട് ബോബി ജോര്‍ജ്, ദേവപ്രസാദ്, സെബാസ്റ്റ്യന്‍ ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
ജകാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ മികച്ച പ്രകടനമാണ് ജിന്‍സണെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2015ലെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയതോടെയാണ് ജിന്സണ് കായികരംഗത്ത് ശ്രദ്ധയാകര്‍ഷിച്ചത്. 2016ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിയില്‍ സ്വര്‍ണം കരസ്ഥമാക്കി. 2017ല്‍ വെങ്കലം കരസ്ഥമാക്കിയ ജിന്സെൻറ കായികരംഗത്തെ മികച്ച നേട്ടം 2018ലെ ജകാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ നേടിയ സ്വര്‍ണവും 800 മീറ്ററിലെ വെള്ളിയുമാണ്. 2016ലെ റിയോ ഒളിമ്പിക്സിലും 2018ലെ കോമണ്‍ വെല്‍ത്ത് ഗെയിംസിലും രാജ്യത്തെ പ്രതിനിധാനംചെയ്തു. ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യന്‍ ജോര്‍ജ്, എ.എം. അബ്ദുൽ ലത്തീഫ്, കെ. മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.