മലപ്പുറം: ജില്ലയുടെ ഏക ഒളിമ്പ്യനെന്ന ഖ്യാതിയുള്ള അരീക്കോട് കുനിയിലെ നല്ല നടത്തക്കാരൻ കെ.ടി. ഇർഫാൻ ഇടവേളക്ക് ശ േഷം വീണ്ടും ലോക കായികമേളക്ക്. 2020ലെ ടോകിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ താരം, ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ അത്ലറ്റുമായി.
ജപ്പാനിലെ നോമിയിൽ ഞായറാഴ്ച നടന്ന ഏഷ്യൻ റേസ് വാക്കിങ് ചാമ്പ്യൻഷിപ് 20 കി.മീ. നടത്തത്തിൽ നാലാം സ്ഥാനത്തെത്തിയ ഇർഫാൻ, ഒളിമ്പിക്സിനൊപ്പം ദോഹ ലോക ചാമ്പ്യൻഷിപ് യോഗ്യതയും സ്വന്തമാക്കി. ഒരു മണിക്കൂർ 20 മിനിറ്റ് 57 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
2012ലെ ലണ്ടൻ ഒളിമ്പിക്സോടെയാണ് ഇർഫാൻ ശ്രദ്ധാകേന്ദ്രമാവുന്നത്. പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരം ദേശീയ റെക്കോഡുമിട്ടു. എന്നാൽ, ഇടക്ക് നിറം മങ്ങിയതോടെ 2016 റിയോ ഒളിമ്പിക്സ് യോഗ്യത ലഭിച്ചില്ല. ഫോമിലേക്കുയർന്ന് കഴിഞ്ഞ മാസം ചെന്നൈയിൽ നാഷനൽ ഓപൺ റേസ് വാക്കിങ് ചാമ്പ്യൻഷിപ് സ്വർണത്തിലെത്തി.
ലോക ചാമ്പ്യൻഷിപ് ലക്ഷ്യമിട്ട് കഠിന പരിശീലനത്തിലായിരുന്ന താരത്തിന് ഒളിമ്പിക് യോഗ്യത അപ്രതീക്ഷിതമാണ്. കരസേനയിൽ ജൂനിയർ കമീഷൻഡ് ഓഫിസറായി ഊട്ടിയിലാണ് ഇർഫാൻ സേവനമനുഷ്ഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.