ധർമശാല: കാൺപൂരിലെ ക്രിക്കറ്റ് അക്കാദമിയിൽ പേസ് ബൗളറായാണ് കൗമാരക്കാരനായ കുൽദീപ് കളിതുടങ്ങുന്നത്. പക്ഷേ, കോച്ച് കപിൽ പാണ്ഡെ ആ മോഹം മുളയിലേ നുള്ളി. ഇനിമുതൽ സ്പിൻ എറിഞ്ഞാൽ മതിയെന്ന ഉപദേശം കൗമാരക്കാരന് അതികഠിനമായിരുന്നു. കളിതന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ച ദിനങ്ങൾ. ഇടതുകൈക്കുഴ കറക്കിയുള്ള ഏറിൽ പന്ത് ലക്ഷ്യത്തിലെത്തിയില്ലെന്ന് മാത്രമല്ല, അസഹ്യ വേദനയും നൽകി.
പക്ഷേ, ‘ഷെയ്ൻ വോണിെൻറ മാജിക്’ ഇടൈങ്കയിലേക്ക് മാറ്റിപ്പിടിക്കാനുള്ള ഉപദേശം അവന് ആവേശമായി. വൈകാതെതന്നെ കൈയും മനസ്സും ഒന്നായപ്പോൾ നല്ലകാലവും തെളിഞ്ഞു. അണ്ടർ 19 ഇന്ത്യൻ ടീമിൽ ഇടംനേടിയ കുൽദീപ് എളുപ്പത്തിൽ ശ്രദ്ധയും പിടിച്ചെടുത്തു. 2012ൽ 17ാം വയസ്സിൽ യൂത്ത് ടീമിൽ അരങ്ങേറി വിക്കറ്റ് വീഴ്ത്തിയെങ്കിലും രണ്ടു വർഷംകൂടി കാത്തിരിക്കേണ്ടിവന്നു നല്ലകാലം തെളിയാൻ. ദുബൈ വേദിയായി അണ്ടർ 19 ലോകകപ്പിൽ ഒരു ഹാട്രിക്കുമായി 14 വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി. അതേ വർഷം െഎ.പി.എൽ ലേലത്തിൽ 40 ലക്ഷത്തിന് കൊൽക്കത്തയിൽ. 2012ൽ മുംബൈ ഇന്ത്യൻസ് ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറാൻ അവസരം ലഭിച്ചിരുന്നില്ല. കൊൽക്കത്തയിലും ഇതുതന്നെയായിരുന്നു അവസ്ഥ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ സുനിൽ നരെയ്ന് കൂട്ടായി പന്തെറിഞ്ഞുതുടങ്ങിയ കുൽദീപ് രഞ്ജിയിലും ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലുമായി വിക്കറ്റ് കൊയ്ത്ത് തുടർന്നപ്പോൾ ഇന്ത്യ ‘എ’ ടീമിലേക്കുള്ള വഴി തെളിഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തി ശ്രദ്ധനേടിയ കുൽദീപ് പിന്നീട് ദേശീയ ടീമിലും ഇടംനേടി. ഇംഗ്ലണ്ട് ഏകദിന ടീമിലുണ്ടായിരുന്നെങ്കിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചത് ഇപ്പോൾ ടെസ്റ്റിലൂടെ മാത്രം. ഒാഫിൽ കുത്തി ലെഗിലേക്ക് പറക്കുന്ന പന്തിനു പുറമെ, ലെഗിൽ കുത്തി ഒാഫിലേക്ക് പറക്കുന്ന ഗൂഗ്ലിയിലും കുൽദീപ് വിരുത് തെളിയിച്ചു. അത്തരമൊരു പന്തിലായിരുന്നു ഇന്നലെ മാക്സ്വെൽ പുറത്തായത്. ബാറ്റ്സ്മാന് ഒരു പിടിയും കിട്ടാത്ത പന്ത്.
ചൈനാമാൻ ബൗളിങ് ക്രിക്കറ്റിൽ ചൈനക്ക് മേധാവിത്വമില്ലെങ്കിലും സ്വന്തമായൊരു മേൽവിലാസമുണ്ട്. ‘ചൈനാമാൻ’ ബൗളിങ് എന്ന ഇടൈങ്കയൻ സ്പിൻ ബൗളിങ്.
വലൈങ്കയൻ ഒാഫ്സ്പിന്നറുടെ പന്തിെൻറ ഗതിയിൽ ഒരു ഇടൈങ്കയൻ സ്പിന്നർ പന്തെറിയുന്ന രീതി. കൈക്കുഴ കറക്കിയുള്ള പന്ത് ബാറ്റ്സ്മാെൻറ ഒാഫ്സ്റ്റംപിന് പുറത്ത് കുത്തി ലെഗിലേക്ക് പറക്കുന്ന ശൈലി. എഡ്ഡിചോങ് എന്ന ചൈനീസ് ക്രിക്കറ്ററുടെ സംഭാവനയാണ് ചൈനാമാൻ ബൗളിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.