ദുൈബ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ നിറംമങ്ങിയ ഇന്‍ ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിക്ക് (906 പോയൻറ്) ലോക റാങ്കിങ്ങിലെ ഒന്നാം സ ്ഥാനം നഷ്ടമായി. ഇതോടെ ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മിത്ത് (911 പോയൻറ്) ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
കിവീസിനോട് 10 വിക്കറ്റിന് തോറ്റ ആദ്യ ടെസ്റ്റിൽ കോഹ്ലിക്ക് 21 റൺസ് മാത്രമാണ് നേടാനായത്. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളായ അജിൻക്യ രഹാനെ, ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ എന്നിവർ യഥാക്രമം എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിലുണ്ട്. ബൗളർമാരിൽ സ്പിന്നർ ആർ. അശ്വിൻ (ഒമ്പത്) മാത്രമാണ് ഇന്ത്യയിൽനിന്നും ആദ്യ പത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.