എട്ടു തവണ ഒളിമ്പിക്സ് ചാമ്പ്യനും 11 ലോക ചാമ്പ്യൻഷിപ് സ്വർണവുമണിഞ്ഞ ഉസൈൻ ബോൾട്ട് കരിയറിെൻറ ഫിനിഷിങ് പോയൻറിലാണിപ്പോൾ. ലണ്ടൻ ലോക ചാമ്പ്യൻഷിപ് ട്രാക്കിെൻറ ഇതിഹാസപുത്രനെ യാത്രയയക്കാനായി ഒരുങ്ങുകയാണ്. കായികലോകം ഒന്നിക്കുന്ന ഒളിമ്പിക്സ് സ്റ്റേഡിയം ബോൾട്ടിെൻറ വികാരഭരിത വിടവാങ്ങലിെൻറ വേദിയാവും. ജനനം: 1986 ആഗസ്റ്റ് 21, ട്രെലോണി-ജമൈക്ക
Bolt Best
ഒളിമ്പിക്സ്: എട്ടു സ്വർണം
ലോക ചാമ്പ്യൻഷിപ്: 11 സ്വർണം, 2 വെള്ളി
Bolt @ London
(മത്സരം ഇന്ത്യൻ സമയം)
BOLT @ Track
2002-2005: കാലയളവിൽ ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ മേധാവിത്വം സ്ഥാപിച്ചുകൊണ്ട് തുടക്കം.
2007: ആദ്യ സീനിയർ മെഡൽ ലോക ചാമ്പ്യൻഷിപ്പിൽ (വെള്ളി).
2008: ബെയ്ജിങ് ഒളിമ്പിക്സ് ബോൾട്ടിെൻറ മിന്നൽവരവായി. 100, 200, 4x100* മീ. റിലേ സ്വർണം. 100 മീറ്റർ 9.58 സെക്കൻഡിൽ ഒാടി ഒളിമ്പിക്സ് റെക്കോഡും കുറിച്ചു.
(*സഹതാരം ഉത്തേജകപരിശോധനയിൽ കുരുങ്ങിയതോടെ മെഡൽ റദ്ദാക്കി).
2009: ബെർലിൻ ലോക ചാമ്പ്യൻഷിപ്പിൽ ട്രിപ്ൾ സ്വർണം. 100ലും (9.58 സെ), 200ലും (19.19 സെ) ലോക റെക്കോഡ് പിറവി.
2011: ദേയ്ഗു ലോക ചാമ്പ്യൻഷിപ് 100 മീ. ഫൈനലിൽ ബോൾട്ടിന് ഫൗൾ സ്റ്റാർട്ട്. എന്നാൽ 200, സ്പ്രിൻറ് റിലേ സ്വർണവുമായി തിരിച്ചടിച്ചു.
2012: ലണ്ടൻ ഒളിമ്പിക്സ്. സ്പ്രിൻറ് കിരീടം നിലനിർത്തിയ ബോൾട്ട് റിലേയിൽ (36.84 സെ) കൂട്ടുകാർക്കൊപ്പം റെക്കോഡും സ്ഥാപിച്ചു. 100 (9.63 സെ), 200 (19.32 സെ) സ്വർണം.
2013: മോസ്കോ ലോക ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണം കൂടി. കാൾ ലൂയിസിനെയും മൈക്കൽ ജോൺസനെയും മറികടന്ന് ലോക മീറ്റിൽ സ്വർണം നിലനിർത്തിയ താരമായി.
2015: പരിക്ക് വലച്ച സീസണിനിടയിലും ബെയ്ജിങ് ലോക ചാമ്പ്യൻഷിപ്പിൽ ബോൾട്ട് ട്രിപ്ൾ സ്വർണം നിലനിർത്തി. ലോകമീറ്റിലെ മെഡൽനേട്ടം 11ൽ എത്തിച്ചു.
2016: ആശങ്കകൾക്കിടെ റിയോ ഒളിമ്പിക്സിന് കൊടി ഉയർന്നു. പക്ഷേ, വെല്ലുവിളിയെല്ലാം കീഴടക്കിയ ബോൾട്ട് വീണ്ടും മിന്നൽപ്പിണറായി. സ്പ്രിൻറ് ട്രിപ്ൾ സ്വർണവുമായി ഒളിമ്പിക്സിൽ പെർെഫക്ട് ബോൾട്ട്.
2017: വീണ്ടും ലണ്ടനിലേക്ക്. ലൈറ്റ്നിങ് ബോൾട്ട് എന്ന വിേശഷണം അർഥവത്താക്കി വിടപറയാൻ ബോൾട്ടിറങ്ങുന്നു. ഇക്കുറി 100, റിലേ മത്സരങ്ങളിൽ മാത്രമേ ബോൾട്ട് മത്സരിക്കുന്നുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.