കോഴിേക്കാട്: തുടർച്ചയായി 15 ദേശീയ ചാമ്പ്യൻഷിപ്പുകളിൽ കേരളത്തിനായി ജഴ്സിയണിഞ്ഞ വിബിൻ ജോർജ് വിരമിക്കുന്നു. ഇനി ബി.പി.സി.എല്ലിനായി മാത്രമേ കളിക്കൂവെന്ന് തമിഴ്നാടിനെതിരായ സെമി ഫൈനൽ മത്സരത്തിന് ശേഷം വിബിൻ പറഞ്ഞു. 2005ൽ പുണെയിൽ തുടങ്ങിയ പടയോട്ടമാണ് കോഴിക്കോട്ട് അവസാനിക്കുന്നത്. യുവതാരങ്ങൾക്കായി മാറിനിൽക്കുകയാണെന്ന് 34കാരനായ വിബിൻ പറഞ്ഞു.
ദേശീയ വോളിയിൽ കേരള പുരുഷടീമിെൻറ അഞ്ച് കിരീടനേട്ടങ്ങളിൽ മൂന്നിലും വിബിൻ ടീമിലുണ്ടായിരുന്നു. 2007ൽ ജയ്പുരിൽ നടന്ന ചാമ്പ്യൻഷിപ്പിലും 2011 ഫെഡറേഷൻകപ്പിൽ കേരളം ജേതാക്കളായപ്പോഴും നായകസ്ഥാനത്ത് ഇൗ ബി.പി.സി.എൽ താരമുണ്ടായിരുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിൽ കോഴിക്കോട്ട് വോളിബാൾ അരങ്ങേറിയപ്പോഴും കേരള ക്യാപ്റ്റനായിരുന്നു.
കോഴിക്കോട് സായ് കേന്ദ്രത്തിൽ അഗസ്റ്റിന് കീഴിൽ പരിശീലനം തുടങ്ങിയ വിബിൻ െകാച്ചി ബി.പി.സി.എല്ലിൽ അസിസ്റ്റൻറ് മാനേജറാണ്. കോഴിക്കോട് തോട്ടുമുക്കം സ്വദേശിയാണ്.
നോട്ടപ്പുള്ളിയായി രാകുൽ
കോഴിക്കോട്: സ്വന്തം നാടായ കോയമ്പത്തൂരിലെ തുടിയല്ലൂർ ഗ്രാമത്തിലുള്ളവർക്ക് പോലുമറിയില്ല വളർന്നുവരുന്ന ഈ വോളിബാൾ താരത്തെ. ഇന്ത്യൻ റെയിൽവേയുടെ ടീമിലെ നിറസാന്നിധ്യമാണ് കെ. രാകുൽ എന്ന യുവ സെൻറർ ബ്ലോക്കർ.
ദേശീയ വോളിബാൾ ചാമ്പ്യൻഷിപ് കാണാനെത്തിയ വോളി പ്രേമികളുടെ മനംകവർന്ന ഈ 24കാരൻ രാജ്യത്തിെൻറ ഭാവി വാഗ്ദാനമാണെന്ന് ഉറപ്പിച്ചുപറയാം. എതിരാളികളുടെ മിന്നൽ സ്മാഷുകൾ ഞൊടിയിടയിൽ ചാടി തടുത്തിടുന്നത് ആദ്യമായി ദേശീയ മത്സരത്തിനിറങ്ങിയ രാകുലിന് ഹരമാണ്. മെലിഞ്ഞ ശരീരവുമായി നെറ്റിനരികെ കൈ വിരിച്ച് നിൽക്കുന്ന രാകുൽ 66ാമത് ദേശീയ ചാമ്പ്യൻഷിപ്പിലെ മറക്കാനാവാത്ത കാഴ്ചയാണ്.
കോയമ്പത്തൂരിനു സമീപം തടാകം മോഹൻരാജ് മെമ്മോറിയൽ വോളിബാൾ ക്ലബിൽ പന്തുതട്ടി തുടങ്ങിയ രാകുൽ 2011ൽ എസ്.ആർ.എം സർവകലാശാലയിലെത്തിയതോടെയാണ് കളിയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. നിരവധി അന്താരാഷ്ട്ര താരങ്ങളെ പാകപ്പെടുത്തിയ എസ്. ദക്ഷിണമൂർത്തിയായിരുന്നു എസ്.ആർ.എമ്മിലെ പരിശീലകൻ. അന്തർസർവകലാശാല ചാമ്പ്യൻഷിപ് നേടിയ എസ്.ആർ.എം ടീമിൽ രണ്ടു തവണ രാകുലുമുണ്ടായിരുന്നു.
രണ്ടു തവണയും കാലിക്കറ്റായിരുന്നു എതിരാളികൾ. ഈ യുവതാരത്തിെൻറ മിടുക്ക് തിരിച്ചറിഞ്ഞ റെയിൽവേ സ്പോർട്സ് േക്വാട്ടയിൽ 2014ൽ ഒപ്പം ചേർത്തു. വെസ്റ്റേൺ റെയിൽവേക്ക് കീഴിൽ മുംബൈ ബോറിവ് ലിയിൽ ടി.ടി.ഇ ആണ് ഇപ്പോൾ. കഴിഞ്ഞ വർഷം ദേശീയ ചാമ്പ്യൻഷിപ്പിനായുള്ള ക്യാമ്പിലുണ്ടായിരുന്നെങ്കിലും ടീമിലിടം നേടിയത് ഈ വർഷമാണ്.
അരങ്ങേറ്റത്തിൽ തന്നെ കിരീടം നേടാനാകുമെന്ന പ്രതീക്ഷയാണുള്ളത്. കോച്ച് ടി.സി. ജ്യോതിഷും ക്യാപ്റ്റൻ മനു ജോസഫും കാക്ക പ്രഭാകരനുമടക്കമുള്ള സീനിയർ താരങ്ങളും രാകുലിന് ഏറെ പിന്തുണയേകുന്നുണ്ട്. എതിരാളികളുടെ നീക്കങ്ങളെ നിതാന്തജാഗ്രതയോടെ വീക്ഷിച്ച് പ്രതിരോധം തീർക്കുന്ന രാകുലിന് ഭാവിയുെണ്ടന്ന് ജ്യോതിഷ് പറഞ്ഞു. ഇന്ത്യൻ ജഴ്സി അണിയുക എന്നതാണ് വലിയ സ്വപ്നം. ചെറുപ്പകാലത്ത് കളിച്ചുനടന്നതിന് വഴക്കുപറഞ്ഞ പിതാവ് കുമാറും മാതാവ് പാർവതിയും മകെൻറ സ്വപ്നങ്ങൾക്കൊപ്പമാണിപ്പോൾ. കോഴിക്കോട്ടും പരിസരത്തും നിരവധി ടൂർണമെൻറുകളിൽ രാകുൽ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.