തൃശൂർ: ഇൻറർനാഷനൽ ഒാപൺ ചെസ് ഗ്രാൻറ് മാസ്റ്റർ ടൂർണമെൻറ് റാപ്പിഡ് റേറ്റിങ് അണ്ടർ 2300 ൽ നിഹാൽ സരിന് സ്വർണമെഡൽ. കഴിഞ്ഞ 13 മുതൽ 30വരെ ചെക്ക് റിപ്പബ്ലിക്കിൽ പാർഡുബിസിൽ നടന്ന 28ാം ഇൻറർനാഷനൽ ഒാപൺ ചെസ് റാപ്പിഡ് റേറ്റിങ് ടൂർണമെൻറിൽ റഷ്യയുടെ ഗ്രാൻറ് മാസ്റ്റർ മാക്സിം ലൂ ഗോഡ് കോയെ അട്ടിമറിച്ചാണ് കിരീടനേട്ടം. റാപ്പിഡ് റേറ്റിങ്ങിൽ നിഹാലിനേക്കാൾ മികവ് പുലർത്തുന്ന ഗ്രാൻറ് മാസ്റ്റർമാരെ സമനിലയിൽ തളച്ചും അട്ടിമറിച്ചുമാണ് അതിവേഗ ചെസ് ടൂർണമെൻറിൽ നിഹാലിെൻറ തേരോട്ടം.
ചെസില്‍ ഇൻറര്‍നാഷനല്‍ മാസ്റ്ററായ നിഹാല്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയില്‍ എത്തുന്നതിന് ഫസ്റ്റ് നോം നേടിയിട്ടുണ്ട്. മൂന്ന് നോമും ഫിഡേ റേറ്റിങ്ങില്‍ 2500 പോയിൻറുമാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിെലത്താനുള്ള മാനദണ്ഡം. ആഗസ്റ്റ് 2017ലെ ഫിേഡ റേറ്റിങ് ലിസ്റ്റ് പ്രകാരം ചെസില്‍ ഇൻറര്‍നാഷനല്‍ ഫിേഡ റേറ്റിങ്ങില്‍ അണ്ടര്‍ 14 വിഭാഗത്തില്‍ ലോക റാങ്കിങ്ങില്‍ മൂന്നാമതും ഏഷ്യയില്‍ രണ്ടാംസ്ഥാനത്തും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തുമാണ് നിഹാല്‍. നിലവില്‍ ഫിഡെ റേറ്റിങ് സ്റ്റാന്‍ഡേഡ് വിഭാഗത്തില്‍ 2485 ആണ് റേറ്റിങ്. റാപ്പിഡ് വിഭാഗത്തില്‍ 2032ഉം ബ്ലിറ്റ്സ് വിഭാഗത്തില്‍ 2317ഉം ആണ് റേറ്റിങ് സ്ഥാനം.
തൃശൂര്‍ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് നിഹാല്‍. തൃശൂര്‍ മെഡിക്കല്‍കോളജിലെ ത്വഗ് രോഗവിഭാഗം ഡോക്ടര്‍ സരിന്, മനോരോഗ വിഭാഗം ഡോക്ടര്‍ ഷിജിന് എന്നിവരുടെ മകനാണ്. സഹോദരി നേഹ സരിന്. ദിമിത്രി കോമറോവ്(ഉക്രൈന്), ഗ്രാന്‍ഡ് മാസ്റ്റര്‍ ശ്രീനാഥ് എന്നിവരാണ് നിഹാലിെൻറ ചെസ് പരിശീലകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.