വഡോദര: സ്വർണപ്പറവയായി നേട്ടങ്ങളുടെ നെറുകയിലേക്ക് പറന്നിറങ്ങിയ കേരളത്തിെൻറ നിവ്യ ആൻറണി ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക് മീറ്റിൽ പെൺകുട്ടികളുടെ പോൾവാൾട്ടിൽ പുതിയ ചരിത്രം കുറിച്ചു. സ്വന്തം പേരിലുള്ള റെക്കോഡ് മാറ്റിയെഴുതിയാണ് മഞ്ചൽപ്പൂർ സ്പോർട്സ് കോംപ്ലക്സിനെ ഭാവിതാരം പ്രകമ്പനം കൊള്ളിച്ചത്. 2015 റാഞ്ചിയിൽ സ്ഥാപിച്ച 3.21 മീറ്റർ 3.35 ആക്കിയാണ് നിവ്യ മെച്ചപ്പെടുത്തിയത്.
പോൾവാൾട്ട് പിറ്റിൽ കരുത്തരായ എതിരാളികളില്ലാത്തതിനാൽ തന്നോടുതന്നെയുള്ള മത്സരത്തിലായിരുന്നു നിവ്യ ആൻറണി. 2.70തിലാണ് മത്സരം ആരംഭിച്ചത്. മുഖ്യ എതിരാളി മൂന്നു മീറ്ററിൽ തന്നെ പരാജയം സമ്മതിെച്ചങ്കിലും പുതിയ ഉയരത്തിനു കൊതിച്ച കേരള താരം 3.35 ചാടി റെക്കോഡ് തിരുത്തി. പിന്നീട് 3.40 മീറ്റർ ചാടി ഇത് ഭേദപ്പെടുത്തുന്നതിന് ശ്രമിെച്ചങ്കിലും മികച്ച സ്റ്റാർട്ടിങ് കിട്ടാത്തത് വെല്ലുവിളിയായി. 3.40 മീറ്റർ താണ്ടുന്നതിന് പലപ്പോഴായി എട്ടു തവണ സ്റ്റാർട്ട് ചെയ്തെങ്കിലും പിന്തിരിഞ്ഞു. അവസാന ശ്രമത്തിൽ അത്യുജ്ജ്വലമായി കുതിച്ചുയർെന്നങ്കിലും ഫിനിഷിങ്ങിൽ പിഴച്ചു.
സ്വന്തം കോച്ച് സതീഷ് കുമാറിെൻറ സാന്നിധ്യമില്ലാതെയായിരുന്നു നിവ്യ ചാടിയത്. കല്ലടി എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി, പാലാ ജംപ്സ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ 3.45 മീറ്റർ ചാടിയിരുന്നു. കോഴിക്കോട് വേദിയായ കഴിഞ്ഞ ദേശീയ സ്കൂൾ മീറ്റിൽ വെള്ളിയിലൊതുങ്ങിയതിെൻറ മുഴുവൻ സങ്കടവും തീർത്താണ് മഞ്ചൽപ്പൂരിൽ നിവ്യ പുഞ്ചിരി വിരിയിച്ചത്. തുർക്കിയിൽ നടന്ന ലോക സ്കൂൾ മീറ്റിൽ വെങ്കലവും ഈ മിടുക്കി സ്വന്തമാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിനു സമീപം കോളയാടിലെ എടക്കുടി വീട്ടിൽ എ.സി. ആൻറണിയുടെയും റെജിയുടെയും മകളാണ് നിവ്യ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.