പുണെ: തെൻറ ആദ്യ പര്യടനത്തിന് ഇന്ത്യയിൽ വിമാനമിറങ്ങുേമ്പാൾ ടീമിെല രണ്ടാമത്തെ സ്പിന്നറുടെ സ്ഥാനമായിരുന്ന സ്റ്റീവ് ഒകീെഫക്ക്. എന്നാൽ, ആദ്യ ടെസ്റ്റിന് പുണെയിൽ അന്ത്യമായപ്പോൾ 12 വിക്കറ്റുകളുമായി ഇന്ത്യയുടെ നടുവൊടിച്ച ഇടൈങ്കയൻ സ്പിന്നറാണ് ഒാസീസിെൻറ താരം.
32കാരനായ ഒകീെഫയുടെ അഞ്ചാമത്തെ ടെസ്റ്റ് മാത്രമാണിത്. ഇതിനുമുമ്പുള്ള നാലു ടെസ്റ്റുകളിൽനിന്നായി 14 വിക്കറ്റുകൾ മാത്രമാണ് ഒകീെഫയുടെ പേരിലുള്ളത്. 2014 ഒക്ടോബറിൽ പാകിസ്താനെതിരെ ദുബൈയിലായിരുന്നു അരങ്ങേറ്റം. അതിനും നാലു വർഷം മുമ്പ് ട്വൻറി20യിൽ ദേശീയ ജഴ്സിയണിഞ്ഞിട്ടുള്ള ഒകീെഫക്ക് ഏകദിനത്തിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല.
ഷെയ്ൻ വോണിനുശേഷമുള്ള കാലഘട്ടത്തിലെ ഏറ്റവും നിർഭാഗ്യവാനായ സ്പിന്നർ എന്ന വിശേഷണമാണ് ഒകീെഫക്ക് ഇതുവരെ നൽകപ്പെട്ടിരുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദേശീയ ടീമിൽ സ്ഥിരപ്രതിഷ്ഠ നേടാനാവാതിരുന്നതായിരുന്നു കാരണം. വോണിനുശേഷം പലരെയും മാറിമാറി പരീക്ഷിച്ച് ഒടുവിൽ ഒാഫ് സ്പിന്നർ നഥാൻ ലിയോണിൽ എത്തിനിൽക്കുന്ന ഒാസീസ് ടീമിൽ പലപ്പോഴും രണ്ടാമതൊരു സ്പിന്നർക്ക് സാധ്യതയില്ലാത്തതും ഒകീെഫക്ക് മുന്നിൽ വഴിയടച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വരുേമ്പാൾ മാത്രം രണ്ടാം സ്പിന്നർക്ക് ലഭിക്കുന്ന അവസരം ആദ്യ ടെസ്റ്റിലെ ഗംഭീര പ്രകടനത്തിലൂടെ മുതലെടുത്ത ഒകീെഫ വരും മത്സരങ്ങളിലും ഇന്ത്യൻ ബാറ്റ്സ്മാന്മാരെ കുഴക്കാമെന്ന പ്രതീക്ഷയിലാണ്. മലേഷ്യയിൽ ജനിച്ചശേഷം ആസ്ട്രേലിയയിലെത്തിയ ഒകീെഫ ന്യൂസൗത്ത് വെയിൽസിനായാണ് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കുന്നത്. ബിഗ് ബാഷിൽ സിഡ്നി സിക്സേഴ്സിന് കളിക്കുന്ന ഒകീെഫ െഎ.പി.എല്ലിൽ കേരള ടസ്കേഴ്സിെൻറയും താരമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.