ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ദിവസങ്ങൾക്കുമുേമ്പ ചാമ്പ്യന്മാരുടെ കാര്യത്തിൽ തീരുമാനമായെങ്കിലും ഗോളടിവീരന്മാരുടെ പട്ടികയിൽ കൃത്യതയുണ്ടായിരുന്നില്ല. എവർട്ടനിെൻറ ലുകാകുവിനോ ആഴ്സനലിെൻറ സാഞ്ചസിനോ ആയിരുന്നു രണ്ടു ദിവസം മുമ്പുവരെ സാധ്യത കൽപിച്ചിരുന്നത്. എന്നാൽ, ലെസ്റ്റർ സിറ്റിക്കെതിരായ ടോട്ടൻഹാമിെൻറ മത്സരത്തോടെ ചിത്രം മാറി.
നാലു ഗോളുമായി ഹാരി കെയ്ൻ എന്ന 23കാരൻ കളംനിറഞ്ഞതോടെ ടോപ് സ്കോറർമാരുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി. പിന്നീട് അവസാന മത്സരത്തിൽ ഹാട്രിക്കുമായി വീണ്ടും മിന്നിയതോടെ ഗോൾഡൻ ബൂട്ട് ഉറപ്പിച്ചു. 29 ഗോളുമായാണ് ഗോൾവേട്ടക്കാരിൽ ഒന്നാമനാവുന്നത്. 30 കളികളിലാണ് കെയ്നിെൻറ 29 ഗോളുകൾ. ലുകാകുവിനെയും (25) അലക്സി സാഞ്ചസിനെയും(24) ഡിഗോ കോസ്റ്റയെയും (20) പിന്തള്ളിയാണ് കെയ്ൻ ഗോൾഡൻ ബൂട്ടിന് അർഹനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.