കൊച്ചി: കുള്ളനായ നിനക്ക് ബ്രസീൽ ടീമിലൊന്നും ഒരു കാലത്തും കളിക്കാനാവില്ലെന്ന് പലരും അലൻ സൂസ ഗ്വിമാറസിനെ കളിയാക്കിയിട്ടുണ്ട്. ഫുട്ബാളിനു പകരം മറ്റെെന്തങ്കിലും പരീക്ഷിച്ചുനോക്കെന്ന് ആക്ഷേപിച്ചവരുമുണ്ട്. അവർക്കുള്ള മറുപടിയാണ് ബ്രസീലിെൻറ മഞ്ഞക്കുപ്പായത്തിൽ ഇൗ പത്താം നമ്പറുകാരൻ പുറത്തെടുക്കുന്ന കേളീമികവ്. തെക്കനമേരിക്കൻ അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ ബ്രസീൽ ജേതാക്കളാകുേമ്പാഴും ഇന്ത്യ വേദിയൊരുക്കുന്ന ലോകകപ്പിൽ ടീം നിറഞ്ഞുകളിക്കുേമ്പാഴും കേവലമൊരു കളിക്കാരൻ എന്നതല്ല, 163 സെൻറിമീറ്റർ മാത്രം ഉയരമുള്ള അലെൻറ റോൾ. മധ്യനിരക്കും മുൻനിരക്കുമിടയിലെ ചാലകശക്തിയായി വർത്തിക്കുന്ന അലനാണ് മഞ്ഞപ്പടയുടെ മുന്നേറ്റങ്ങൾക്ക് തേരുതെളിക്കുന്നവൻ. ബ്രസീലിെൻറ പഴയ വിഖ്യാത താരം റൊമാരിയോയും ലയണൽ മെസ്സിയും ആന്ദ്രേ ഇനിയസ്റ്റയുമാണ് അലെൻറ റോൾ മോഡലുകൾ. അവരെ മാതൃകയായി കാണാൻ കാരണം ഉയരക്കുറവിനെ പ്രതിഭകൊണ്ട് മറികടക്കാനാവുമെന്ന് കളത്തിൽ അവർ പകർന്നുനൽകിയ പാഠങ്ങൾ കൊണ്ടുതന്നെ. ‘‘ഉയരക്കുറവ് കളിക്കാൻ തുടങ്ങിയതു മുതൽ ഞാൻ കേൾക്കുന്നതാണ്.
എന്നാൽ, അതെെൻറ കളിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. മറിച്ച്, എെൻറ കേളീശൈലിക്ക് ഉയരക്കുറവ് സഹായകമാവുന്നു എന്ന വിശ്വാസമാണുള്ളത്. റൊമാരിയോ 168ഉം മെസ്സി 170ഉം ഇനിയസ്റ്റ 171ഉം സെ.മീ. മാത്രം ഉയരമുള്ളവരാണ്. അതുകൊണ്ടുതന്നെ ഉയരക്കുറവ് ഒരു മോശം കാര്യമൊന്നുമല്ലല്ലോ. മധ്യനിരയിൽനിന്ന് മിഡ്ഫീൽഡിനും സ്ട്രൈക്കർമാർക്കുമിടയിലെ സ്കീമറുടെ റോളിലേക്ക് മാറിയശേഷം കൂടുതൽ ആസ്വദിച്ചു കളിക്കാൻ കഴിയുന്നു. മുൻനിരക്ക് കൂടുതൽ പാസുകളെത്തിക്കാനും അവസരം കിട്ടുേമ്പാൾ ഗോൾ നേടാനും സാധിക്കുന്നു’’ -അലൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തെക്കനമേരിക്കൻ ചാമ്പ്യൻഷിപ്പിൽ രണ്ടു ഗോൾ നേടിയ അലൻ അഞ്ചു ഗോളുകൾക്ക് സഹായമൊരുക്കുകയും ചെയ്തിരുന്നു. ബ്രസീലിലെ പാൽമീറാസ് ക്ലബിന് ബൂട്ടുകെട്ടുന്ന ഇൗ അറ്റാക്കിങ് മിഡ്ഫീൽഡർ ലോകത്തെ വമ്പൻ ടീമുകളുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. 50 ദശലക്ഷം യൂറോക്ക് പാൽമീറാസ് വിട്ടുകൊടുത്തേക്കാവുന്ന താരത്തെ ഇത്രയും പണം മുടക്കി സ്വന്തമാക്കാൻ മുൻപന്തിയിലുള്ളത് റയൽ മഡ്രിഡ് തന്നെയാണ്. 13ാം വയസ്സിൽ പയ്യൻ അതിമികവോടെ ഫുട്സാൽ കളിക്കുന്നതു കണ്ടാണ് പാൽമീറാസ് അണിയിലെത്തിച്ചത്. ക്ലബിെൻറ ഏജ് ഗ്രൂപ്പിൽ കളിച്ചു തിളങ്ങിയതിനൊടുവിൽ ടീമിെൻറ സുപ്രധാന താരമായി മാറി.
ബ്രസീൽ ടീമിെൻറ തന്ത്രങ്ങളിൽ അലന് സുപ്രധാന റോളാണുള്ളതെന്ന് കോച്ച് കാർലോസ് അമേഡിയു പറയുന്നു. നൈജറിനെതിരെ 2-0ത്തിന് ബ്രസീൽ ജയിച്ച മത്സരത്തിൽ അലൻ കളിച്ചിരുന്നില്ല. ബ്രസീലിെൻറ കളത്തിലെ നീക്കങ്ങളിൽ ആ അഭാവം പ്രകടമായിരുന്നു. ആദ്യ രണ്ടു കളികളും ജയിച്ച് പ്രീക്വാർട്ടർ ഉറപ്പാക്കിയതിനാൽ, മഞ്ഞക്കാർഡു കണ്ട അലന് വിശ്രമം നൽകുകയായിരുന്നു അമേഡിയു. ഹോണ്ടുറസിനെതിരെ വർധിത വീര്യത്തോടെ നീക്കങ്ങൾ മെനയാൻ േപ്ലയിങ് ഇലവനിൽ ഇൗ േപ്ലമേക്കറുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.