ഇന്ദോർ: ‘‘സമ്മാനത്തുക നിങ്ങൾ എന്തു ചെയ്യും?’’ പരിശീലകനായി ചുമതലയേൽക്കുന്ന വേളയിൽ ചന്ദ്രകാന്ത് പണ്ഡിറ്റ് ചോദിച്ചത് എന്തിനെക്കുറിച്ചാണെന്ന് വിദർഭ ക്രിക്കറ്റ് അസോസിയേഷൻ (വി.സി.എ) ഭാരവാഹികൾക്ക് മനസ്സിലായില്ല. എന്താണ് കാര്യമെന്ന് അവർ തിരിച്ചു ചോദിച്ചു. ‘‘വരുന്ന സീസണിലെ രഞ്ജി ട്രോഫി മത്സരത്തിലെ സമ്മാനത്തുക എന്തുചെയ്യുമെന്ന’’ പണ്ഡിറ്റിെൻറ ആവർത്തിച്ചുള്ള ചോദ്യം കേട്ട് വി.സി.എ ഭാരവാഹികൾ മുഖത്തോട് മുഖം നോക്കി. ടീമിെൻറ വിജയത്തെക്കുറിച്ച് കോച്ച് പണ്ഡിറ്റ് അത്രയും ആത്മവിശ്വാസത്തിലായിരുന്നുവെന്ന് വി.സി.എ ഉപാധ്യക്ഷൻ പ്രശാന്ത് വൈദ്യ പറയുന്നു.
കന്നിക്കിരീട നേട്ടത്തിെൻറ ആവേശത്തിമിർപ്പിലാണ് വിദർഭ ടീമും അസോസിയേഷൻ ഭാരവാഹികളും. ഒാരോരുത്തരുടെയും പ്രതികരണത്തിൽ ആ സന്തോഷം പ്രകടം. എല്ലാ സേന്താഷത്തിനും കാരണക്കാരൻ പണ്ഡിറ്റ് ആണെന്ന കാര്യത്തിൽ ആർക്കും ഭിന്നതയില്ല. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഗുജറാത്തിനോട് തോൽവി വഴങ്ങിയതോടെയാണ് മൂന്നു തവണ കിരീടം സമ്മാനിച്ച പരിശീലകൻ പണ്ഡിറ്റിെന പുറത്താക്കാൻ മുംബൈ തീരുമാനിച്ചത്. അത് ഗുണമായത് അഞ്ചു ദശാബ്ദക്കാലമായി ഒരു കിരീടം മോഹിച്ചുനടന്ന വിദർഭക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.