ആറ് മത്സരങ്ങൾ, 18 ദിവസം, അഞ്ചു വേദികൾ - ദ്വിരാഷ്ട്ര ഏകദിന പരമ്പരകളിൽ ദൈർഘ്യമേറിയതാണ് ഇൗ കണക്കുകൾ. രണ്ടു രാജ്യങ്ങളുടെ കളിയിൽ എന്നും ആതിഥേയ ടീമിനാവും എപ്പോഴും മുൻതൂക്കം. പക്ഷേ, ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയുടെ ബാലൻസ് ഷീറ്റ് പരിശോധിച്ചാൽ കളി ഇന്ത്യയിലായിരുന്നോയെന്ന് സംശയിച്ചുപോവും.
പരമ്പര ജയം (5-1), വിരാട് കോഹ്ലിയുടെ മൂന്ന് സെഞ്ച്വറിയും 558 റൺസും, യുസ്വേന്ദ്ര ചഹൽ-കുൽദീപ് യാദവ് സ്പിന്നർമാർ വരിക്കൂട്ടിയ 33 വിക്കറ്റുകൾ. മറുനിരയിൽ പിറന്നതാവെട്ട ഫാഫ് ഡുെപ്ലസിസിെൻറ ഒരു ശതകം മാത്രം. വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ ലുൻഗി എൻഗിഡി (8).
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമെന്ന ചരിത്രം കുറിച്ചപ്പോൾ കോഹ്ലിയെ കുറിച്ചായിരുന്നു ക്രിക്കറ്റ് ലോകം വാചാലമായത്. ബ്രാഡ്മാനും സചിനുമായും താരതമ്യം ചെയ്യപ്പെട്ടപ്പോൾ അതെല്ലാം കോഹ്ലി തന്നെ നിഷേധിച്ചു. ‘‘ആരോടും മത്സരത്തിനില്ല, താരതമ്യവും വേണ്ട. സ്ഥിരത നിലനിർത്താനാണ് എെൻറ പോരാട്ടം’’ -പോസ്റ്റ്മാച്ച് കോൺഫറൻസിൽ കോഹ്ലി പറഞ്ഞു.
കോഹ്ലിയുടെ പ്രകടനത്തെ കുറിച്ച ചോദ്യത്തിന് കൂടുതൽ സരസമായാണ് കോച്ച് രവിശാസ്ത്രി പ്രതികരിച്ചത്. ‘‘ആ പ്രകടനത്തെ കുറിച്ച് വിവരിക്കാൻ പുതിയ വാക്കുകൾ വേണം. പുതിയ ഒാക്സ്ഫഡ് ഡിക്ഷനറി വാങ്ങി വിശേഷണം കണ്ടെത്തണം’’ -ശാസ്ത്രി പറഞ്ഞു.
- 17,098-ടെസ്റ്റ്, ഏകദിനം, ട്വൻറി20യിലായി 363 രാജ്യാന്തര ഇന്നിങ്സിൽ കോഹ്ലിയുടെ റൺവേട്ട 17,000 കടന്നു.
- 9500-ഏറ്റവും വേഗതയിൽ ഇൗ നാഴികക്കല്ല് തൊട്ട് കോഹ്ലി. 200 ഇന്നിങ്സുകൾ.
- 558-പരമ്പരയിൽ കോഹ്ലി നേടിയ റൺസ്. ദ്വിരാഷ്ട്ര പരമ്പരയിൽ 500ന് മുകളിൽ റൺസ് നേടുന്ന ആദ്യ ക്രിക്കറ്റർ. രോഹിത് ശർമയുടെ (491 റൺസ്, ആസ്ട്രേലിയക്കെതിരെ 2013) ആണ് മറികടന്നത്.
- 500 -ഒരു ടൂർണമെൻറിൽ സചിൻ ടെണ്ടുൽകറിനു ശേഷം 500 കടക്കുന്ന ഇന്ത്യക്കാരനായി കോഹ്ലി. 2003 ലോകകപ്പിൽ സചിൻ നേടിയത് 673 റൺസ്.
- 35-ഏകദിനത്തിൽ കോഹ്ലിയുടെ സെഞ്ച്വറി യാത്ര 35ലെത്തി. 13 എണ്ണം നായകനായി മാത്രം. ഇൗ റെക്കോഡിൽ രണ്ടാമൻ.
- 56-രാജ്യാന്തര ക്രിക്കറ്റിലെ സെഞ്ച്വറി പട്ടികയിൽ കോഹ്ലി അഞ്ചാമൻ. ഏകദിനത്തിൽ 35ഉം ടെസ്റ്റിൽ 21ഉം. സചിൻ ടെണ്ടുൽകർ (100), റിക്കി പോണ്ടിങ് (71), കുമാർ സംഗക്കാര (63), ജാക് കാലിസ് (62) എന്നിവരാണ് മുൻനിരയിൽ.
- 28-സെഞ്ചൂറിയനിൽ ഏറ്റുവാങ്ങിയത് 28ാം മാൻ ഒാഫ് ദ മാച്ച് അവാർഡ്. ഇന്ത്യക്കാരിൽ ഇത് മൂന്നാമത്. സൗരവ് ഗാംഗുലി, സചിൻ എന്നിവരാണ് മുന്നിൽ.
- 100-208 ഏകദിനത്തിൽ കോഹ്ലിയുടെ ക്യാച്ചുകളുടെ എണ്ണം സെഞ്ച്വറിയിലെത്തി. വെള്ളിയാഴ്ച രണ്ട് ക്യാച്ച്.
- 3-ഒരു പരമ്പരയിൽ മൂന്ന് സെഞ്ച്വറിയുമായി കെവിൻ പീറ്റേഴ്സെൻറ റെക്കോഡിനൊപ്പം (2005).
- 30-കോഹ്ലി നേടിയ 35ൽ 30 സെഞ്ച്വറികളിലും ഇന്ത്യൻ വിജയം പിറന്നു.
- 5.71-ഒാരോ സെഞ്ച്വറിക്കും ഇടയിലെ മത്സര ഇടവേള 5.71 ഇന്നിങ്സ് .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.