ലിവർപൂളിൻെറ കരളുതകർത്ത സാർ

ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ തോൽവിയറിയാതെ 44 മത്സരങ്ങൾ, ചാമ്പ്യൻസ്​ ലീഗ്​, ക്ലബ്​ ലോകകപ്പ്​ ചാമ്പ്യൻമാർ എന്നിങ്ങനെ വമ്പൻ മേൽവിലാസങ്ങളുമായി ​ലിവപൂൾ കുതിക്കുന്നതിനിടയിലാണ്​ പ്രീമിയർ ലീഗിലെ 17ാം സ്ഥാനക്കാരായ വാറ്റ്​ഫോർഡിനോട്​ ​പരാജയപ്പെട്ടത്​. അതും ഒന്നല്ല, എതിരില്ലാത്ത മൂന്ന്​ ഗോളിന്​. ലിവർപൂളിൻെറ ​തോൽവിയാണ്​ പോയവാരം ഫുട്​ബാൾ ലോകം ഏറ്റവും ആഘോഷിച്ചത്​.

ലിവർപൂൾ ഗോൾപോസ്​റ്റി​േലക്ക്​ വാറ്റ്​ഫോർഡ്​ മൂന്നുതവണ നിറയൊഴിച്ചതിൽ രണ്ടെണ്ണവും പിറന്നത്​ ഇസ്​മയില സാറിൻെറ ബൂട്ടിൽ നിന്നാണ്​. സെനഗലിൽ നിന്നുള്ള ഈ 22കാരനെക്കുറിച്ച്​ ലോകം ​ശ്രദ്ധിക്കുന്നത്​ അതോടെയാണ്​. ഫ്രഞ്ച്​ ക്ലബ്ബായ റെന്നെസിൽ നിന്ന്​ ഈ വർഷമാണ്​ ഇസ്​മയില സാർ വാറ്റ്​ഫോർഡിലെത്തിയത്​. സെനഗലിൻെറ ലോകകപ്പ്​ ടീമിൽ അംഗമായിരുന്ന സാർ ​ക്രൊയേഷ്യക്കെതിരെ ഗ്രൂപ്പ്​ ഘട്ടത്തിൽ ഗോളും നേടിയിരുന്നു. ലിവർപൂളിനെതിരായ മത്സരശേഷവും സാർ സന്തോഷവാനായിരുന്നില്ല. മത്സരത്തിനിടെ വീണുകിട്ടിയ അവസരം ഗോളാക്കി ഹാട്രിക്​ നേടാനാവാത്തതിനാലായിരുന്നു അത്​.

Tags:    
News Summary - Watford 3-0 Liverpool ismaila sarr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.