മൊഹാലി: ‘‘അവർ എന്നെ തിരഞ്ഞെടുത്തത് എന്തിനാണെന്ന് എനിക്ക് മനസ്സിലായിട്ടില്ല’’ - െഎ.പി.എൽ 12ാം സീസണിെൻറ താരലേലത്തിൽ രാജസ്ഥാൻ േറായൽസ് ആസ്ട്രേലിയയുടെ പുതുമുഖ താരത്തെ 50 ലക്ഷത്തിന് സ്വന്തമാക്കിയപ്പോൾ ഞെട്ടിയവരിൽ ആഷ്ടൺ ടേണറുമുണ്ടായിരുന ്നു. ടേണറിെൻറ വിനയം മാത്രമല്ല, കളിയുടെ ഏതു മേഖലയിലാണ് അയാളുടെ മികവ് എന്നു തീർത ്തുപറയാനാവാത്ത ആരാധകരുടെ കൺഫ്യൂഷനും ആ വാക്കുകളിലുണ്ട്.
അത്രമേൽ അസ്വാഭാവിക ടേണുകളാൽ സമൃദ്ധമാണ് മൊഹാലി ഏകദിനത്തിലൂടെ താരമായി മാറിയ ടേണറിെൻറ കരിയർ. കര ിയറിലെ രണ്ടാം ഏകദിനത്തിൽതന്നെ ടേണർ ഇന്ത്യയിലും ഒാസീസിലും ബിഗ് ഹിറ്റാവുേമ്പാൾ സ ന്തോഷംകൊണ്ട് തുള്ളിച്ചാടുന്നത് ചുളുവിലക്ക് ഒരു വെടിക്കെട്ടുകാരനെ സ്വന്തമാക്ക ിയ രാജസ്ഥാനാണ്.
2012ൽ അണ്ടർ 19 ക്രിക്കറ്റിൽ ഫൈനൽ വരെ എത്തിയ ആസ്ട്രേലിയൻ ടീമിൽ ടേ ണറുണ്ടായിരുന്നു. അന്ന് പക്ഷേ പേരെടുത്തത് ബൗളറായിട്ടാണ്. ടൂർണമെൻറിൽ ആസ്ട്രേലി യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയയാൾ. ആറു കളികളിൽ 16.18 ശരാശരിയും ആറു വിക്കറ്റു മാണ് അന്ന് ഒാഫ്സ്പിന്നറായി അറിയപ്പെട്ടിരുന്ന ടേണർ നേടിയത്.
പിന്നീട് ട്വൻറി 20യിൽ പെർത്ത് സ്േകാർച്ചേഴ്സിെൻറ ഫിനിഷറായിട്ടായിരുന്നു രംഗപ്രവേശം. ബിഗ്ബ ാഷ് ലീഗിൽ ഏറ്റവും മികച്ച ഫിനിഷർ പേരും സ്വന്തമാക്കി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഷഫീൽഡ് ഷീൽഡിെൻറ കളിക്കാരനായിരുന്ന ടേണറുടെ സ്ട്രൈക്ക് റേറ്റ് 162.58 ആയിരുന്നു.
ഇതിനിടെ, മൂന്നു വർഷത്തിനിടെ മൂന്നു ശസ്ത്രക്രിയകൾ. എന്നോ െഎ.പി.എൽ കളിക്കേണ്ടിയിരുന്ന ടേണർക്ക് മൂന്നു സീസണിലും ലേലത്തിൽ ഭാഗമാവാനായില്ല. അതിനുശേഷമാണ് രാജസ്ഥാൻ റോയൽസിലൂടെ െഎ.പി.എല്ലിലെത്തുന്നത്. ലേലത്തിൽ എല്ലാവരും ഉപേക്ഷിച്ചപ്പോൾ 50 ലക്ഷം അടിസ്ഥാനവില നൽകിയാണ് ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കിയത്. ‘എന്തിന്!’ എന്ന് ലേലത്തിൽ പെങ്കടുത്ത പലരും ട്രോളിയ ഒരു തിരഞ്ഞെടുപ്പ്.
യാദൃച്ഛികമായാണ് മൊഹാലിയിൽ ടേണർ കളിക്കാനിറങ്ങിയത്. മാർക്കസ് സ്റ്റോയിനിസിന് വിരലിന് പരിക്കേറ്റില്ലായിരുന്നെങ്കിൽ ഹൈദരാബാദിലെ ആദ്യ കളിക്കുശേഷം മറ്റു രണ്ടു കളികളിലും ടീം ബെഞ്ചിലിരിക്കുകയായിരുന്ന ടേണർ മൊഹാലിയിലും അങ്ങനെ തുടരുമായിരുന്നു.
തെൻറ രണ്ടാം ഏകദിനത്തിൽ ബാറ്റു ചെയ്യാനിറങ്ങുേമ്പാൾ ടീമിന് ജയിക്കാൻ വേണ്ടത് 83 പന്തിൽ 130 റൺസ്. പിന്നീടങ്ങോട്ട് സമ്മർദത്തെ ടേൺ ചെയ്യേണ്ടതെങ്ങനെയെന്ന് സീനിയർ താരങ്ങളെവരെ പഠിപ്പിക്കുകയായിരുന്നു ഇൗ തുടക്കക്കാരൻ. താഴ്ന്നുവന്ന പന്തുകളെ സിക്സറാക്കി തുരത്തി, ഭുവനേശ്വർ കുമാറിെനയും ബുംറയെയും ഹതാശയരാക്കി.
സ്പിന്നർമാരായ ചാഹലും കുൽദീപ് യാദവും വിരലടവുകൾ പലത് പയറ്റിയെങ്കിലും ഫലിച്ചില്ല. വിക്കറ്റുകൾക്കിടയിൽ സമർഥമായി ഡബ്ളുകളും സിംഗ്ളുകളും നേടി ഫീൽഡിങ് സെറ്റപ്പിനെയും അസ്ഥിരപ്പെടുത്തി. ഒടുവിൽ 13 പന്ത് ശേഷിക്കെ ലോങ്ഒാണിലേക്ക് പന്ത് തിരിച്ചുവിട്ട് ഒരുഘട്ടത്തിൽ കൈവിട്ട കളിയെ ടീമിെൻറ വരുതിയിലാക്കിയതിെൻറ ഭാവമൊന്നുമില്ലായിരുന്നു ആ മുഖത്ത്. അതും ഒരു ടേൺ തെന്ന.
വിമർശനങ്ങളിൽ അസ്വസ്ഥനാകാറില്ല –ശിഖർ ധവാൻ
മൊഹാലി: വിമർശനങ്ങളെ ഗൗനിക്കാറില്ലെന്നും കളിയിൽ മാത്രമാണ് തെൻറ ശ്രദ്ധയെന്നും ഇന്ത്യൻ ഒാപണർ ശിഖർ ധവാൻ. ‘‘പത്രങ്ങളൊന്നും വായിക്കാറില്ല. എനിക്ക് ആവശ്യമില്ലാത്ത വിവരങ്ങളൊന്നും തേടിപ്പോവാറില്ല. ചുറ്റിലും നടക്കുന്നതൊന്നും ഞാൻ അറിയാറില്ല.
എെൻറ ലോകത്ത് ഞാൻ പൂർണ സംതൃപ്തനാണ്’’ -നാലാം ഏകദിനത്തിൽ സെഞ്ച്വറി ബാറ്റിങ്ങിനുശേഷം ശിഖർ ധവാൻ വ്യക്തമാക്കി. വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ പിന്തുണക്കാനും ധവാൻ മറന്നില്ല. ‘‘തുടക്കക്കാരനായ ഋഷഭ് പന്തിനെ സീനിയർ താരം മഹേന്ദ്രസിങ് ധോണിയുമായി താരതമ്യംചെയ്യരുത്.
ഏതാനും മത്സരങ്ങൾകൊണ്ട് ഒരാളെ വിലയിരുത്തരുത്. യുവതാരങ്ങൾക്ക് അവസരം നൽകുകയാണ് വേണ്ടത്. ’’ -ധവാൻ പറഞ്ഞു.
ഡി.ആർ.എസിനും വേണോ റിവ്യൂ?
മുംബൈ: കളിയിലെ തീരുമാനങ്ങൾക്ക് സാേങ്കതിക തികവ് ഉറപ്പാക്കാൻ കൊണ്ടുവന്ന ഡിസിഷൻ റിവ്യൂ സിസ്റ്റത്തിെൻറ (ഡി.ആർ.എസ്) കൃത്യത ചോദ്യം ചെയ്യപ്പെടുന്നു. ഇന്ത്യ - ആസ്ട്രേലിയ ഏകദിന പരമ്പരക്കിടയിൽ ഡി.ആർ.എസിെൻറ പിഴവ് ആവർത്തിച്ചതോടെ കളിക്കാരും മുൻ താരങ്ങളും വിമർശനവുമായി രംഗത്തെത്തി. റാഞ്ചി ഏകദിനത്തിൽ ഫിഞ്ചിെൻറ പുറത്താവൽ നേരത്തേ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു.
മൊഹാലിയിലെ നാലാം ഏകദിനത്തിലും ഡി.ആർ.എസ് തീരുമാനവും വിഡിേയായും രണ്ടുവഴിക്കായതോടെ വിമർശനം കനത്തു. ഇന്ത്യയുടെ 358 റൺസെന്ന സ്കോറിനെ ഒാസീസ് പിന്തുടരുന്ന ഘട്ടത്തിലായിരുന്നു വിവാദ രംഗം. ചഹലിെൻറ പന്തിൽ ആഷ്ടൺ ടേണറെ പിടിച്ച ഋഷഭ് പന്ത് അപ്പീൽ ചെയ്തെങ്കിലും അമ്പയർ ഒൗട്ട് കൊടുത്തില്ല. പിന്നീടാണ് പന്തിെൻറ ഉറപ്പിൽ കോഹ്ലി റിവ്യൂ നൽകുന്നത്.
പിന്നീടാണ് നാടകീയത. ഡി.ആർ.എസ് ദൃശ്യത്തിൽ പന്തും ബാറ്റും തൊടുന്നില്ല. എന്നാൽ, ‘സ്നിക്കോ മീറ്ററിൽ’ ബാറ്റ്ടച്ച് ദൃശ്യമായി. പക്ഷേ, തേഡ് അമ്പയറുടെ തീരുമാനം പന്ത് വൈഡെന്ന്.
‘ഡി.ആർ.എസിന് സ്ഥിരതയില്ല -കോഹ്ലി
ഡി.ആർ.എസിെൻറ വിശ്വാസ്യതയെ ചോദ്യം ചെയ്ത് വിരാട് കോഹ്ലി. നാലാം ഏകദിനത്തിലെ രംഗങ്ങൾക്കു പിന്നാലെയാണ് കോഹ്ലിയുടെ വിമർശനം. ‘ഒാരോ കളി കഴിയുേമ്പാഴും ഡി.ആർ.എസ് ചർച്ചയാവുകയാണ്. കളിയിൽ വഴിത്തിരിവാകുന്ന നിമിഷങ്ങളിൽപോലും റിവ്യൂ സിസ്റ്റം കൃത്യതയും സ്ഥിരതയും പുലർത്തുന്നില്ല’ -കോഹ്ലി പറഞ്ഞു.
നാണക്കേടിെൻറ റെക്കോഡ്
മൊഹാലി: ശിഖർ ധവാെൻയും (143), രോഹിത് ശർമയുടെയും (95) മികവിൽ 358 റൺസടിച്ചിട്ടും ഒാസീസിനോട് നാലു വിക്കറ്റിന് തോറ്റ ഇന്ത്യ മൊഹാലിയിൽ നിന്നും മടങ്ങിയത് നാണക്കേടിെൻറ റെക്കോഡുമായി. തോൽവിയിലെ ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോഡാണ് െമാഹാലിയിൽ കുറിച്ചത്. 350ലധികം സ്കോർ ചെയ്തിട്ടും ഇന്ത്യ പരാജയപ്പെടുന്നത് ആദ്യമാണ്. രാജ്യാന്തര ഏകദിനങ്ങളിൽ ഇതുവരെ 27 തവണയാണ് 350ന് മുകളിൽ ഇന്ത്യ സ്കോർ ചെയ്തത്. അതിൽ 24 തവണയും ആദ്യം ബാറ്റ് ചെയ്തപ്പോൾ നേടിയത്. 23ലും ജയിച്ചപ്പോൾ മൊഹാലിയിൽ തോറ്റു. മറ്റു മൂന്നും പിന്തുടർന്ന് ജയിച്ചതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.