റാണയുടെ വരാനിരിക്ക​ുന്ന യുദ്ധങ്ങൾ

മുംെബെ: അസാധ്യമെന്ന് നി നച്ച നേരത്ത്  കൊൽക്കത്തയുടെ കൈയിൽനിന്ന്  മുംബൈക്കുവേണ്ടി വിജയം തട്ടിയെടുത്തത്  ഹാർദിക് പാണ്ഡ്യയാണ്. പക്ഷേ, പാണ്ഡ്യ  ശേഷക്രിയ പൂർത്തിയാക്കുേമ്പാഴേക്കും വിജയം  മുംബൈക്ക് എത്തിപ്പിടിക്കാവുന്ന ദൂരത്തിലെത്തിച്ചത് ഇടൈങ്കയൻ ബാറ്റ്സ്മാൻ നിതിഷ് റാണയായിരുന്നു. പാർഥിവ് പ േട്ടൽ പുറത്തായേശഷം ക്യാപ്റ്റൻ രോഹിത്  ശർമയെ പ്രതീക്ഷിച്ചിരുന്നവരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു അത്രയൊന്നും  പേരു കേൾക്കാത്ത റാണയുടെ വരവ്. നേരിട്ട  ആദ്യ പന്തു തന്നെ  ബൗണ്ടറിയിലേക്ക്  നയിച്ചു തുടങ്ങിയ റാണ 19ാമത്തെ ഒാവറിലെ മൂന്നാമത്തെ പന്തിൽ റാണ  പുറത്താകുേമ്പാൾ  ഒമ്പതു പന്തിൽ 19  റൺസ് എന്നിടത്തേക്ക് കളി മാറിയിരുന്നു.  മൂന്നോവറിൽ 49 റൺസ്  വേണ്ടിയിരുന്നിടത്തുനിന്ന്  കളി ഇത്രടംവരെ  എത്തിച്ചത് റാണയായിരുന്നു. 29 പന്തിൽ  അഞ്ച് ഫോറും മൂന്ന് സിക്സറും പറത്തി ക്ഷണനേരത്തിൽ നിതിഷ് റാണ  അടിച്ചുകൂട്ടിയ 50 റൺസാണ് വാസ്തവത്തിൽ മുംബൈയെ   വിജയത്തിലെത്തിച്ചത്. ഒാരോ െഎ.പി.എൽ സീസണും ഒാരോ  താരങ്ങൾക്ക് പിറവിയേകാറുണ്ട്. ചിലപ്പോൾ  ഒന്നിലേറെ താരങ്ങൾ.  യൂസഫ് പത്താനും  സഞ്ജു സാംസണും കേദാർ ജാദവും  തുടങ്ങി പുതുതലമുറയിലെ ഒട്ടുമിക്കവരും െഎ.പി.എല്ലിലൂടെ പിറവിയെടുത്ത താരങ്ങളായിരുന്നു. ഇൗ െഎ.പി.എൽ സീസെൻറ താരമായി മാറാൻ സാധ്യതയേറെയുള്ള താരം നിതിഷ്  റാണയാണ്. 
മാൻ ഒാഫ് ദി മാച്ച് അവാർഡുമായി നിതിഷ് റാണയുടെ സെൽഫി
 

െഎ.പി.എല്ലിൽ ഇതുവരെ ആറ്  മത്സരങ്ങളാണ് റാണ കളിച്ചത്. അതിൽ  അഞ്ച് ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങി.   37.60 ശരാശരിയിൽ ഇതുവരെ അടിച്ചത് 188  റൺസ്. അതിൽ 13 സിക്സറുകൾ. അത്ര  തന്നെ ബൗണ്ടറി. 2016 സീസണിൽ ആകെ നാല്  മത്സരങ്ങളിലെ മൂന്ന് ഇന്നിങ്സിലാണ്  മുംബൈ ഇന്ത്യൻസ് താരമായ റാണ   കളത്തിലിറങ്ങിയത്. ഗുജറാത്ത്  ലയൺസിനെതിരെ ആദ്യ മത്സരത്തിൽ  തന്നെ തെൻറ ക്ലാസ് അറിയിച്ചു. 36  പന്തിൽ  70 റൺസ്. നാല് സിക്സറും ഏഴ്  ബൗണ്ടറിയും. പക്ഷേ, മത്സരം ആറ്  വിക്കറ്റിനു േതാറ്റപ്പോൾ റാണക്ക്  വേണ്ടത്ര  പരിഗണന കിട്ടിയില്ല. ഡൽഹിക്കെതിരായ  അടുത്ത കളിയിൽ പക്ഷേ,  ബാറ്റിങ്ങിനിറങ്ങേണ്ടിവന്നില്ല. കിങ്സ്  ഇലവൻ പഞ്ചാബിനെതിരെ 25  റൺസെടുത്തെങ്കിലും മത്സരം തോറ്റപ്പോൾ  റാണയും അപ്രസക്തനായി.  അടുത്ത  കളിയിൽ ബാംഗ്ലൂരിനെതിരെ ജയിച്ചെങ്കിലും  റാണയുടെ സംഭാവന ഒമ്പത് റൺസിൽ  ഒതുങ്ങി. പിന്നീട്  ടീമിൽ ഇടവും ഉണ്ടായില്ല. പക്ഷേ, ഇക്കുറി െഎ.പി.എല്ലിൽ  റാണയെത്തിയത് കുറച്ചുകൂടി മൂർച്ച വരുത്തിയായിരുന്നു. 
 

സ്വന്തം നാടായ ഡൽഹിക്കുവേണ്ടി സെയ്ദ്  മുഷ്താഖ് അലി ട്രോഫിയിലും രഞ്ജി  ട്രോഫിയിലും കാഴ്ചവെച്ച  മികച്ച പ്രകടനം  ഇക്കുറി റാണയെ ശ്രദ്ധിക്കണമെന്ന് മുംബൈ  ടീം മാനേജ്മെൻറിനെ  ബോധ്യപ്പെടുത്തിയതിന്  തെളിവാണ് ക്യാപ്റ്റനും മുേമ്പ ബാറ്റിങ്ങിനയച്ചത്. കളിയിൽ കേമനുമായി.കളിക്കുേമ്പാഴല്ല കളി ജയിപ്പിക്കുേമ്പാഴാണ്  താരം പിറക്കുന്നത് എന്നത് ക്രിക്കറ്റിലെ  ചൊല്ലാണ്. കഴിഞ്ഞ  സീസണിൽ നിന്ന്  വ്യത്യസ്തമായി ഇക്കുറി കളി  ജയിപ്പിച്ചുകൊണ്ടാണ് റാണയുടെ വരവ്.  23കാരനായ റാണ നല്ലൊരു  ഫീൽഡറുമാണ്. റാണയുടെ പോരാട്ടങ്ങൾ  ഇനി െഎ.പി.എൽ കാണാനിരിക്കുന്നതേയുള്ളൂ.
Tags:    
News Summary - Who is Nitish Rana?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.