ഉറങ്ങാൻ കിടക്കുേമ്പാഴും ഉറക്കമുണരുേമ്പാഴും പരിശീലനത്തിനിറങ്ങുേമ്പാഴും സ്കൂളിൽ പോകുേമ്പാഴുമെല്ലാം മുഹമ്മദ് മുഖ്ലിസിന് സിനദിൻ സിദാനെ കാണണം. അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് ഇൗ പതിവ്. വളർന്നു വലുതായപ്പോൾ, സിദാനെ പോലെയാവണമെന്നായി. ഇപ്പോൾ 17 വയസ്സായപ്പോൾ സിദാനൊപ്പമാണ് അവൻ. കളിപറഞ്ഞു നൽകാൻ സ്വപ്നനായകൻ വന്നതോടെ കുഞ്ഞുനാളിലെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു. ഇത് സ്പെയിനിെൻറ മധ്യനിരയിലെ താരമായ മുഹമ്മദ് മുഖ്ലിസ് എന്ന ‘മുഹ’യുടെ കഥയാണ്. റയൽ മഡ്രിഡ് യൂത്ത് അക്കാദമി താരം കൂടിയാണ് ഇന്ന് ‘മുഹ’.
അവെൻറ ജീവിതത്തിെൻറ അവിസ്മരണീയ ദിനമായിരുന്നു വെള്ളിയാഴ്ച രാത്രി. സിദാനെപ്പോലെയാവാൻ മോഹിച്ച അവൻ, കൊച്ചിയിൽ കഴിഞ്ഞ രാത്രി ഒരു ഗോളടിച്ചപ്പോൾ പിറന്നത് സ്പെയിനിെൻറ ലോകകപ്പ് പ്രീക്വാർട്ടർ ബർത്തായിരുന്നു. ഉത്തര കൊറിയക്കെതിരായ അവസാന ഗ്രൂപ് മത്സരത്തിെൻറ നാലാം മിനിറ്റിലായിരുന്നു ഗോൾ. അഞ്ചാം വയസ്സിൽ അച്ഛെൻറ സുഹൃത്ത് സമ്മാനിച്ച സിദാെൻറ ഒപ്പോടുകൂടിയ ജഴ്സിയായിരുന്നു കുഞ്ഞു മുഹയുടെ ജീവിതം ഫുട്ബാളിെൻറ വഴിയേ നടത്തിയത്. ‘‘ജഴ്സി സമ്മാനമായി കിട്ടിയ നാളിൽ ഫുട്ബാളറാവാൻ തീരുമാനിച്ചു. എെൻറ മുറിയിൽ എപ്പോഴും കാണാനാവുന്ന വിധമായിരുന്നു അപൂർവ സമ്മാനം സൂക്ഷിച്ചത്. ആരെയും തൊടാൻ അനുവദിച്ചില്ല. കാലങ്ങൾ കഴിഞ്ഞപ്പോഴാണ് റയൽ മഡ്രിഡ് അക്കാദമിയിലെത്തുന്നത്. അവിടെ സിദാനെ കാണാറുണ്ട്. കുറച്ച് സംസാരിക്കുകയും ചെയ്തു.
ഇപ്പോഴും എെൻറ ഇഷ്ടം സിദാൻ തന്നെ’’ -ഗോളടിയുടെ ആവേശത്തിൽ ‘മുഹ’ പറഞ്ഞു. െമാറോക്കൻ മാതാപിതാക്കളുടെ മകനായ മുഹ ജനിച്ചതും വളർന്നതുമെല്ലാം സ്പെയിനിൽ തന്നെയാണ്. സിദാെൻറ മാത്രമല്ല, അൽവാരോ മൊറാറ്റ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അണിഞ്ഞതും ഇഷ്ടതാരം ഇസ്കോയുടെയും ജഴ്സികൾ മുഹയുടെ ശേഖരത്തിലുണ്ട്. ഭാവിയിൽ സ്പെയിൻ സീനിയർ ടീം കുപ്പായമണിയാനാണ് ‘മുഹ’യുടെ സ്വപ്നം. മധ്യനിരയിൽ പ്രതിഭാസ്പർശംകൊണ്ട് ആരാധക ശ്രദ്ധനേടിയ അവൻ അതും എത്തിപ്പിടിക്കുമെന്നുറപ്പു നൽകുന്നു. ആറാം നമ്പറുകാരൻ അേൻറാണിയോ ബ്ലാേങ്കാക്കൊപ്പം എട്ടാം നമ്പറിൽ മുഹയും കണ്ണിചേരുേമ്പാൾ സാവി-ഇനിയേസ്റ്റ കൂെട്ടന്നാണ് ഇവരെ കൂട്ടുകാരും വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.