ഇന്ത്യക്ക് പത്താം സ്വർണം; രവികുമാർ ദഹിയക്ക് മെഡൽ

ബിർമ്മിങ്ഹാം: ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവ് രവികുമാർ ദഹിയക്ക് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം. പുരുഷൻമാരുടെ 57 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് ദഹിയയുടെ ആദ്യ സ്വർണം. നൈജീരിയയുടെ എബിക്കവെനിമോ വെൽസണെ തോൽപ്പിച്ചാണ് ദഹിയയുടെ മെഡൽനേട്ടം.

ഒളിമ്പിക്സിൽ ലോക ചാമ്പ്യനായ സൗർ ഉഗേവിനോട് 7-4ന് തോറ്റാണ് ദഹിയ വെള്ളി നേടിയത്. 2012 ലണ്ടൻ ഒളിമ്പിക്സിൽ സുശീൽ കുമാർ ​ഗുസ്തിയിൽ മെഡൽ നേടിയ ശേഷം ഈയിനത്തിൽ മെഡൽ നേടുന്ന താരമായിരുന്നു ദഹിയ.

അതേസമയം, ലോക ജൂനിയർ ചാമ്പ്യൻ പൂജ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമണിഞ്ഞു. 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിലായിരുന്നു പൂജയുടെ നേട്ടം.

Tags:    
News Summary - Ravi Kumar Dahiya wins maiden Games gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.