ലണ്ടൻ: ബെർണബ്യുവിൽ വാങ്ങിയ രണ്ടു ഗോൾ സ്വന്തം മൈതാനത്ത് തിരികെ നൽകാമെന്ന സ്വപ്നവുമായി ഇറങ്ങിയ ചെൽസിയുടെ വലയിൽ അത്രയെണ്ണം പിന്നെയും അടിച്ചുകയറ്റി റയൽ മഡ്രിഡ് ഒരിക്കൽ കൂടി യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കടന്നു. ഗോൾരഹിതമായ ആദ്യ പകുതിക്കു ശേഷം റോഡ്രിഗോ (58, 80) ഇരുവട്ടം സ്കോർ ചെയ്ത കളിയിൽ 2-0ത്തിന് ജയിച്ച റയൽ രണ്ടുപാദ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലുമായി 4-0ത്തിനാണ് ചെൽസിയെ മറിച്ചിട്ടത്. അവസാന നാലിൽ കരുത്തരിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയോ ബയേൺ മ്യൂണിക്കോ ആവും റയലിന്റെ എതിരാളികൾ.
സ്വന്തം കളിമുറ്റമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ പ്രതീക്ഷയോടെ ബൂട്ടുകെട്ടിയ ചെൽസിയുടെ നെഞ്ച് തകർത്തു കൗമാരക്കാരൻ റോഡ്രിഗോ. തുടക്കത്തിൽ ലഭിച്ച ഒന്നിലേറെ സുവർണാവസരങ്ങൾ വലയിലെത്തിക്കാൻ മറന്നതിന് ലഭിച്ച ശിക്ഷയായിരുന്നു തോൽവി. ഗോളിനരികെയെത്തിയ അതിമനോഹര നീക്കങ്ങളുമായി പലവട്ടം എതിർ ഗോൾമുഖം പരീക്ഷിച്ച ചെൽസി മുന്നേറ്റം പക്ഷേ, പന്ത് ഗോളിയെ കടത്തുന്നതിൽ മാത്രം വിജയിച്ചില്ല. തൊട്ടുപിറകെ കളിയും പന്തും വരുതിയിലാക്കിയ എതിരാളികൾ കിട്ടിയ അർധാവസരങ്ങൾ വലയിലെത്തിച്ച് ചാമ്പ്യൻസ് ലീഗിൽ തങ്ങൾക്ക് എതിരാളികൾ ഇനി വേറെ വരണമെന്ന പ്രഖ്യാപനവുമായാണ് മടങ്ങിയത്.
എൻഗോളോ കാന്റെയാണ് ആദ്യ അവസരം തുറന്നത്. തിടുക്കത്തിൽ അടിച്ച പന്ത് പക്ഷേ, പുറത്തേക്കാണ് പോയത്. പിന്നീട് മാർക് കുക്യൂറെലയുടെ അടി റയൽ ഗോളി തിബോ കൊർടുവ തടുത്തിട്ടു. അതിനിടെ, വിനീഷ്യസ് ജൂനിയർ തുടക്കമിട്ട പ്രത്യാക്രമണം ഗോളിനരികെയെത്തിയെങ്കിലും റോഡ്രിഗോയുടെ ഷോട്ട് ലക്ഷ്യത്തിനരികിലെത്തി മടങ്ങി. പിന്നീടായിരുന്നു രണ്ടു ഗോളുകൾ. ഒരുവട്ടം വിനീഷ്യസ് അസിസ്റ്റ് നൽകിയപ്പോൾ വെൽവർദെ ആയിരുന്നു അടുത്തതിന് വഴിയൊരുക്കിയത്. ഇനിയൊരു മടക്കമില്ലെന്നറിഞ്ഞ ചെൽസി ആരാധകരിൽ പലരും ഇതോടെ മൈതാനം വിട്ടു. പരിശീലകർ നിരന്തരം മാറിമാറിയെത്തുന്ന ചെൽസിയിൽ നാലു മത്സരങ്ങളിൽ ഫ്രാങ്ക് ലംപാഡിന് നാലാം തോൽവിയായി. മറുവശത്ത്, പരിശീലക പദവിയിൽ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുകയാണ് കാർലോ അഞ്ചലോട്ടി.
രണ്ടാം പാദം 1-1; ആകെ സ്കോർ 2-1
നാപോളി: സീരി എ ബദ്ധവൈരികൾ തമ്മിലെ ആവേശപ്പോരിൽ എ.സി മിലാനെതിരെ സമനില പിടിച്ചിട്ടും ആദ്യ പാദത്തിൽ വഴങ്ങിയ ഗോളിന് മടക്ക ടിക്കറ്റ് വാങ്ങി നാപോളി.
ഏഴുവട്ടം ചാമ്പ്യൻസ് ലീഗിൽ കിരീടം തൊട്ട ടീമായിട്ടും സമീപ കാലത്തൊന്നും ചിത്രത്തിലില്ലാതായതിന്റെ കടം തീർത്താണ് എ.സി മിലാൻ സെമി ഫൈനലിൽ കടന്നത്. ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ഇവർ 1-0ത്തിന് ജയിച്ചപ്പോൾ രണ്ടാം പാദം 1-1 സമനിലയിലായി. ഗോൾവഴി അടച്ചും പരുക്കൻ പ്രകടനം പുറത്തെടുത്തും ഇരുടീമും പ്രതിരോധമുറപ്പിച്ച കളിയിൽ രണ്ടു പെനാൽറ്റികൾ പിറന്നെങ്കിലും ഗോളികൾ തടുത്തിട്ടത് കൗതുകമായി. അതിനിടെയായിരുന്നു മിലാനെ മുന്നിലെത്തിച്ച് ഒളിവർ ജിറൂദ് (43) ഗോൾ നേടുന്നത്. കളി തീരാൻ നേരം ഒസിം ഹെനിലൂടെ (90+3) നാപോളി ഒരു ഗോൾ മടക്കിയെങ്കിലും അതിന് മുമ്പേ എതിരാളികൾ അവസാന നാല് ഉറപ്പാക്കിയിരുന്നു. ഇന്റർ മിലാൻ- ബെൻഫിക ക്വാർട്ടർ വിജയികളാകും സെമിയിൽ എതിരാളികൾ.രണ്ടാം പാദം 1-1; ആകെ സ്കോർ 2-1
നാപോളി: സീരി എ ബദ്ധവൈരികൾ തമ്മിലെ ആവേശപ്പോരിൽ എ.സി മിലാനെതിരെ സമനില പിടിച്ചിട്ടും ആദ്യ പാദത്തിൽ വഴങ്ങിയ ഗോളിന് മടക്ക ടിക്കറ്റ് വാങ്ങി നാപോളി.
ഏഴുവട്ടം ചാമ്പ്യൻസ് ലീഗിൽ കിരീടം തൊട്ട ടീമായിട്ടും സമീപ കാലത്തൊന്നും ചിത്രത്തിലില്ലാതായതിന്റെ കടം തീർത്താണ് എ.സി മിലാൻ സെമി ഫൈനലിൽ കടന്നത്. ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ ഇവർ 1-0ത്തിന് ജയിച്ചപ്പോൾ രണ്ടാം പാദം 1-1 സമനിലയിലായി. ഗോൾവഴി അടച്ചും പരുക്കൻ പ്രകടനം പുറത്തെടുത്തും ഇരുടീമും പ്രതിരോധമുറപ്പിച്ച കളിയിൽ രണ്ടു പെനാൽറ്റികൾ പിറന്നെങ്കിലും ഗോളികൾ തടുത്തിട്ടത് കൗതുകമായി. അതിനിടെയായിരുന്നു മിലാനെ മുന്നിലെത്തിച്ച് ഒളിവർ ജിറൂദ് (43) ഗോൾ നേടുന്നത്. കളി തീരാൻ നേരം ഒസിം ഹെനിലൂടെ (90+3) നാപോളി ഒരു ഗോൾ മടക്കിയെങ്കിലും അതിന് മുമ്പേ എതിരാളികൾ അവസാന നാല് ഉറപ്പാക്കിയിരുന്നു. ഇന്റർ മിലാൻ- ബെൻഫിക ക്വാർട്ടർ വിജയികളാകും സെമിയിൽ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.