തേഞ്ഞിപ്പലം: ഡോ. ടോണി ഡാനിയല്‍ സ്മാരക 67ാമത് സംസ്ഥാന സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച തുടക്കമാകും. 16 വയസ്സ് പൂര്‍ത്തിയായവരും അതിന് മുകളില്‍ പ്രായമുള്ളവരുമായ നാനൂറോളം പേര് മത്സരിക്കും. പുരുഷവിഭാഗം 10,000 മീറ്റര്‍ ഫൈനലോടെയാണ് തുടക്കമാകുക. ജൂനിയര്‍ മീറ്റില്‍ അണ്ടര്‍ 14, 16, 18, 20 വിഭാഗങ്ങളിലായി നാലായിരത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും.
ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെയാണ് ജൂനിയര്‍ മീറ്റ്. ഒക്ടോബര്‍ 15 മുതല്‍ 17 വരെ തെലങ്കാനയിലെ വാറങ്കലില്‍ നടക്കുന്ന സൗത്ത് സോണ്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്, നവംബര്‍ ഏഴ് മുതല്‍ 10 വരെ തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നടക്കുന്ന നാഷനല്‍ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്, ഒക്ടോബര്‍ 11 മുതല്‍ 14 വരെ ജാംഷഡ്പുരില്‍ നടക്കുന്ന നാഷനല്‍ ഓപണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്, ഗോവയില്‍ നടക്കുന്ന നാഷനല്‍ ഗെയിംസില്‍ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നിവക്കുള്ള കേരള ടീം സെലക്ഷന് ഈ മീറ്റില്നിന്നാകും. സീനിയര്‍, ജൂനിയര്‍ അത്ലറ്റിക്സില് നിലവിലെ ജേതാക്കള്‍ പാലക്കാടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.