തിരുവനന്തപുരം: ഡൽഹിയിൽ അനിശ്ചിതകാല സമരത്തിലേർപ്പെട്ടിരിക്കുന്ന പീഡനത്തിനിരയായ കായിക താരങ്ങളുടെ ആവശ്യങ്ങളംഗീകരിക്കണമെന്നാവശ്യപ്പെട്ട് വുമൺ വർക്കേഴ്സ് കൗൺസിൽ (ഐ.എൻ.ടി.യു.സി) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ വനിതാ തൊഴിലാളി പ്രവർത്തകർ വായ് മൂടി കെട്ടി മെഴുകുതിരി കൊളുത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
കായിക താരം പത്മിനി തോമസ് ഐക്യദാർഢ്യ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വുമൺ വർക്കേഴ്സ് കൗൺസിൽ ജില്ലാ പ്രസിഡൻറ് ഷുബീല ഡാനിയൽ അദ്ധ്യക്ഷത വഹിച്ചു. വുമൺ വർക്കേഴ്സ് കൗൺസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷ നുസൂറ എസ്.എൻ മുഖ്യപ്രഭാഷണം നടത്തി.
ജെ.സതികമാരി, എസ്.എസ്.സജികുമാരി, പ്രഭ പരശുവക്കൽ, അംബിക, ഹക്കീന ബീവി, ഓമന വട്ടപ്പാറ, ജെ.ശശീന്ദ്ര കുമാരി, രജനി പച്ചല്ലൂർ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡൻറ് വി.ആർ.പ്രതാപൻ, സംസ്ഥാന ജന:സെക്രട്ടറി വി.ജെ.ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.