കോഴിക്കോട്: ആകാംക്ഷയേക്കാളുപരി കളിയാരവത്തിന്‍െറ കൗതുകത്തിലേക്കായിരുന്നു 36ാമത് നാഗ്ജി ഇന്‍റര്‍നാഷനല്‍ ക്ളബ് ഫുട്ബാളിനായി കോര്‍പറേഷന്‍ സ്റ്റേഡിയം തുറന്നത്. നേരത്തേ രണ്ടുതവണ പ്രഖ്യാപിച്ചിട്ടും മുടങ്ങിയ നാഗ്ജിയാണ് അന്താരാഷ്ട്ര ടീമുകളുടെ സാന്നിധ്യത്തോടെ പുനരാരംഭിച്ചത്. സംഘാടകരുടെ നിശ്ചയാദാര്‍ഢ്യവും ഫുട്ബാള്‍ ആരാധകരുടെ ആവേശം നിറഞ്ഞ പിന്തുണയുമാണ് ഈ ചരിത്രമുഹൂര്‍ത്തത്തിന് ഇടയാക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു. യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേയും മികച്ച ഫുട്ബാള്‍ അക്കാദമികളില്‍ പന്ത് തട്ടി തുടങ്ങിയ 23 വയസ്സില്‍ താഴെയുള്ളവരുടെ ക്ളബുകളെ പങ്കെടുപ്പിക്കാനുള്ള സാഹസികതയാണ് നാഗ്ജിയുടെ ആദ്യവിജയം. പണ്ട്, മോഹന്‍ബഗാനും സാല്‍ഗോക്കറുമടക്കമുള്ള ഇന്ത്യന്‍ ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അതിനെ നെഞ്ചേറ്റിയവരുടെ പുതുതലമുറയുടെ സോക്കര്‍ ആവേശം തികച്ചും വ്യത്യസ്തമാണെന്നതാണ് നാഗ്ജിയിലെ ആദ്യമത്സരം സൂചിപ്പിക്കുന്നത്. വൈകുന്നേരം നാലോടെ സ്റ്റേഡിയത്തിന്‍െറ പരിസരത്ത് ആളും അനക്കവും കണ്ട് തുടങ്ങിയെങ്കിലും ഗാലറിയിലേക്ക് എത്തി തുടങ്ങാന്‍ പിന്നെയും ഏറെ വൈകി. ഫ്ളഡ്ലിറ്റിലെ ബള്‍ബുകള്‍ പ്രകാശിക്കും പോലെ ഒറ്റയും തെറ്റയുമായി, മൈതാനമധ്യത്തില്‍ പന്തുരുളാന്‍ ഏതാനും മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് കാണികളുടെ പ്രവാഹമുണ്ടായത്. മുപ്പതിനായിരം പേരെ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയത്തിന്‍െറ കിഴക്കേ ഗാലറിയാണ് ആദ്യം നിറഞ്ഞത്.
അവിടെ നിന്നും വുവുസുലേ സ്വരവും ആര്‍പ്പുവിളികളുമായി കാണികള്‍ പതിയെ ആവേശത്തിലേക്കത്തെി. പണ്ടത്തെ നാഗ്ജി കാലത്ത് ശക്തരോടുള്ളതിനേക്കാള്‍ ദുര്‍ബല ടീമുകള്‍ക്ക് പിന്തുണ നല്‍കുന്ന കോഴിക്കോടന്‍ കാഴ്ച ശീലത്തിന് ഇത്തവണ ചെറിയ മാറ്റമുണ്ടായതായി 95ലെ നാഗ്ജി കണ്ട മടവൂര്‍ സ്വദേശി ഷാനവാസ് പറയുന്നു. കളിയില്‍ ആദ്യവസാനം ആക്രമണം അഴിച്ചുവിട്ട ബ്രസീല്‍ ടീമിനായിരുന്നു കൂടുതല്‍ പിന്തുണ. മികച്ചൊരു മുന്നേറ്റത്തിന് മുതിരുമ്പോഴെല്ലാം ഇംഗ്ളീഷ് താരങ്ങളെയും അകമഴിഞ്ഞ് പ്രോത്സഹിപ്പിച്ചു ഗാലറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.