ന്യൂഡല്‍ഹി: നിലവിലെ ചാമ്പ്യന്മാരായ യു മുംബൈയെ തകര്‍ത്ത് പ്രോ കബഡി ലീഗില്‍ പട്ന പിറേറ്റ്സ് കന്നിക്കിരീടം നേടി. 31-28 എന്ന സ്കോറിനാണ് പട്ന ജേതാക്കളായത്. മികച്ചതാരമായി പട്നയുടെ രോഹിത് കുമാറിനെയും പ്രതിരോധതാരമായി യു മുംബൈയുടെ മോഹിത് ചില്ലാറിനെയും തെരഞ്ഞെടുത്തു.
ബംഗാള്‍ വാരിയേഴ്സിനെ തകര്‍ത്ത് പുണെരി പാല്‍ട്ടാന്‍ മൂന്നാം സ്ഥാനം നേടി. മന്‍പ്രീത് സിങ്, രോഹിത് കുമാര്‍, സന്ദീപ് നര്‍വാള്‍ തുടങ്ങിയവരുടെ മിന്നുന്ന പ്രകടനമാണ് തുടര്‍ച്ചയായ മൂന്നാം സീസണിലും ഇടംപിടിച്ച മുംബൈയുടെ സ്വപ്നങ്ങളെ തകര്‍ത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.