ആശുപത്രിയില്‍ നിന്നും ‘ഓടി’ അലന്‍ ഒന്നാമനായി

കോഴിക്കോട്: സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അലന്‍ ചാര്‍ളി ചെറിയാന്‍ ഒന്നാമനായത് ആശുപത്രി കിടക്കയില്‍ നിന്നത്തെി. കഴിഞ്ഞദിവസം രാത്രിയില്‍ ഛര്‍ദ്ദിയും തലചുറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലത്ത് നിന്നുള്ള അഞ്ച് കായികതാരങ്ങളെയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിച്ചത്. ഇതില്‍ അലനും ഉള്‍പ്പെട്ടിരുന്നു. ഭക്ഷ്യബാധയേറ്റെന്ന് പരിശോധനയില്‍ കണ്ടത്തെി. ഡ്രിപ്പ് നല്‍കിയ ഡോക്ടര്‍മാര്‍ കര്‍ശനവിശ്രമവും നിര്‍ദേശിച്ചു. രോഗികളെ കൊണ്ട് നിറഞ്ഞ ആശുപത്രിയില്‍ കിടക്കാന്‍ പോലുമുള്ള സൗകര്യമില്ലായിരുന്നു. വിശ്രമിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം അലനെ തെല്ളൊന്ന് തളര്‍ത്തി. എന്നാല്‍ അവന് ആത്മവിശ്വാസം പകര്‍ന്ന് സായിയുടെ പരിശീലകനായ ഒളിമ്പ്യന്‍ അനില്‍കുമാര്‍ എത്തി. രാവിലെ ആരോഗ്യസ്ഥിതി പരിശോധിച്ച് മത്സരിക്കുന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം അലനെ ഉപദേശിച്ചു.
രാവിലെയും ആരോഗ്യം മെച്ചപ്പെട്ടിരുന്നില്ല. എന്നാല്‍ മെഡല്‍ ഉറപ്പായ പോരാട്ടം വിട്ടുകളയാന്‍ അലനും പരിശീലകനും തയ്യാറായില്ല. ഡോക്ടര്‍മാരുടെ എതിര്‍പ്പ് വകവെക്കാതെ സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ട അലന്‍ ഡ്രിപ്പിട്ട കാന്‍ഡിലയുമായാണ് ഹീറ്റ്സില്‍ പങ്കെടുത്തത്. മികച്ച സമയവുമായി ഫൈനലിലത്തെിയ അലന്‍ കോച്ചിന്‍െറയും കൂട്ടുകാരുടെയും പ്രതീക്ഷകളും തെറ്റിച്ചില്ല. വൈകുന്നേരം നടന്ന ഫൈനലില്‍ പങ്കെടുത്ത് ഒന്നാംസ്ഥാനവും നേടി. സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീ. ഹര്‍ഡില്‍സില്‍ പങ്കെടുത്ത കൊല്ലത്തിന്‍െറ ഇമാനുവല്‍ ക്രിസ്റ്റിയും ആശുപത്രി കിടക്കയില്‍ നിന്നാണ് മത്സരിക്കാനത്തെിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.