കോഴിക്കോട്: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വോളിബാൾ ടീമിൽ മലയാളി താരത്തിളക്കം. വനിത ടീമിൽ ക്യാപ്റ്റനടക്കം പത്തും പുരുഷ ടീമിൽ രണ്ടും മലയാളികൾ ഇടം നേടി. വർഷങ്ങളായി ഇന്ത്യക്കുവേണ്ടി കളിക്കുന്ന ദക്ഷിണ റെയിൽവേ താരം കണ്ണൂർ സ്വദേശിനി മിനിമോൾ അബ്രഹാം ആണ് വനിത ടീം ക്യാപ്റ്റൻ. അശ്വനി കണ്ടോത്താണ് റെയിൽവേ ടീമിൽ നിന്നുള്ള മറ്റൊരു മലയാളി താരം. കെ.എസ്.ഇ.ബിയുടെ അഞ്ജു ബാലകൃഷ്ണൻ, പി.ആർ. സൂര്യ, എസ്. രേഖ, കെ.പി. അനുശ്രീ, എം. ശ്രുതി, അഞ്ജലി ബാബു, കെ.എസ്. ജിനി, ആർ. അശ്വതി എന്നിവരാണ് ടീമിൽ ഇടംനേടിയ മലയാളി താരങ്ങൾ. നിർമൽ, അനുശ്രീ ഘോഷ്, റുക്സാന ഖാത്തൂൻ, പ്രിയങ്ക ഖേദ്കർ എന്നിവരാണ് മറ്റു വനിത ടീമംഗങ്ങൾ. ജി.ഇ. ശ്രീധരനാണ് കോച്ച്. ബംഗളൂരുവിലായിരുന്നു വനിത ടീമിെൻറ പരിശീലന ക്യാമ്പ്. രേഖയും അനുശ്രീ ഘോഷും പ്രിയങ്ക ഖേദ്കറും കഴിഞ്ഞ തവണ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിനുള്ള ടീമിലും ഉൾപ്പെട്ടിരുന്നു.
ചൈന, കസാഖ്സ്താൻ, ദക്ഷിണ കൊറിയ തുടങ്ങിയ കരുത്തരായ എതിരാളികളുടെ ഗ്രൂപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുെമന്നാണ് പ്രതീക്ഷയെന്ന് മിനിമോൾ ‘മാധ്യമ’ത്തോട് പറഞ്ഞു. കണ്ണൂർ െകാട്ടിയൂർ ചുങ്കക്കുന്ന് സ്വദേശിനിയായ മിനിമോൾ മൂന്നാം തവണയാണ് ഇന്ത്യൻ ടീം ക്യാപ്റ്റനാകുന്നത്. െകാച്ചി ബി.പി.സി.എല്ലിെൻറ താരങ്ങളായ അജിത് ലാലും ജി. അഖിനുമാണ് പുരുഷ ടീമിലെത്തിയ മലയാളികൾ. കോഴിക്കോട്ട് നടന്ന ദേശീയ വോളിബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ നയിച്ച തമിഴ്നാട്ടുകാരൻ ജെറോം വിനീതും ടീമിലുണ്ട്. തമിഴ്നാടിെൻറ സീനിയർ താരം ഉക്രപാണ്ഡ്യനാണ് ക്യാപ്റ്റൻ. മറ്റു ടീമംഗങ്ങൾ: അശോക് കാർത്തിക്, ദീപേഷ് കുമാർ സിൻഹ, എസ്. പ്രഭാകരൻ, അമിത്, രോഹിത് കുമാർ, ഗുരിന്ദർ സിങ്, വിനീത് കുമാർ, രഞ്ജിത് സിങ്, പി. പ്രഭാകരൻ, പങ്കജ് ശർമ. ബിർ സിങ് യാദവാണ് മുഖ്യ പരിശീലകൻ. പട്യാലയിൽ നടന്ന ക്യാമ്പിൽ നിന്നാണ് ടീമിനെ തിരഞ്ഞെടുത്തത്.
ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന, ബ്രിക്സ് കൂട്ടായ്മയിലെ രാജ്യങ്ങളുടെ അണ്ടർ 21 വോളിബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ക്യാപ്റ്റൻ കെ.പി. അനുശ്രീയടക്കം ഏഴു മലയാളികൾ ഇടംനേടിയിട്ടുണ്ട്.
അഞ്ജലി ബാബു, എൻ.എസ്. ശരണ്യ, എസ്. സൂര്യ, ലിൻറ സാബു, മരിയ സെബാസ്റ്റ്യൻ, എം.കെ. സേതുലക്ഷ്മി എന്നിവരാണ് മറ്റു മലയാളി താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.