ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്: വിവാദമൊഴിവാക്കാൻ സുധ സിങ്ങിനെ അത്‌ലറ്റിക് ഫെഡറേഷൻ 'വെട്ടി'

ന്യൂഡൽഹി: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സ്റ്റീപ്പിൾ ചേസ് താരം സുധ സിങ്ങിന് മത്സരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല. ദേശീയ അത്‌ലറ്റിക് ഫെഡറേഷനാണ് അനുമതി നിഷേധിച്ചത്. സുധയെ പങ്കെടുപ്പിക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനമെന്നാണ് സൂചന. ഇന്ത്യൻ ടീമിൽനിന്നു സെലക്‌ഷന്‍ കമ്മിറ്റി പരിഗണിക്കാതിരുന്ന സുധയെ അത്‍ലറ്റിക് ഫെഡറേഷൻ പ്രത്യേക സമ്മർദം ചെലുത്തി ടീമിലുൾപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതോടെയാണ് പുതിയ നടപടി. സു​ധ സി​ങ്ങി​നെ അ​ന്തി​മ പ​ട്ടി​ക​യി​ൽ തിരുകിക്കയറ്റിയ​ത്​ എ.എഫ്​.​െഎയുടെ ഇരട്ടമുഖം വെളിപ്പെടുത്തിയിരുന്നു.

ചിത്രയെ മത്സരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്​ എ.എഫ്​.​െഎ അയച്ച കത്ത്​ രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ൻ (​െഎ.​എ.​എ.​എ​ഫ്) തള്ളിയ കാര്യം ഞായറാഴ്​ചയാണ്​ എ.എഫ്​.എ സ്​ഥിരീകരിച്ചത്​. തങ്ങൾക്ക്​ കഴിയാവുന്ന രീതിയിലൊക്കെ ശ്രമിച്ചുവെന്നും എന്നാൽ, രാജ്യാന്തര ഫെഡറേഷൻ അംഗീകരിച്ചില്ലെന്നുമാണ്​ എ.എഫ്​.​െഎ പ്രതിനിധി അറിയിച്ചത്​. അതേസമയം, ശ​നി​യാ​ഴ്​​ച അ​ർ​ധ​രാ​ത്രി രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തു​​വി​ട്ട പ​ട്ടി​ക​യി​ലാ​ണ്​ ഏ​വ​രെ​യും ഞെ​ട്ടി​ച്ച്​ സു​ധ സി​ങ്ങി​​​​​െൻറ പേ​ര്​ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നേരത്തെ, ചി​ത്ര​യോടൊപ്പം ഒഴിവാക്കപ്പെട്ടവരാണ്​ സു​ധ സി​ങ്ങും അ​ജോ​യ്​ കു​മാ​ർ സ​രോ​ജും. രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​ന്​ എ​ൻ​ട്രി ലി​സ്​​റ്റ്​ സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി ജൂ​ലൈ 24ന്​ ​അ​വ​സാ​നി​ച്ച​തി​നാ​ലാ​ണ്​ ചി​ത്ര​ക്ക്​ അ​വ​സ​രം ​ല​ഭി​ക്കാ​ത്ത​തെ​ന്ന ന്യാ​യം​പ​റ​ഞ്ഞ്​ എ.​എ​ഫ്.​െ​എ കൈ​ക​ഴു​കു​േ​മ്പാ​ഴാ​ണ്​ സു​ധ​യും ല​ണ്ട​നി​ലേ​ക്ക്​ പ​റ​ക്കാ​നൊ​രു​ങ്ങിയത്. സാ​േ​ങ്ക​തി​ക​പ്പി​ഴ​വ്​ മൂ​ല​മാ​ണ്​ സു​ധ സി​ങ്ങി​​​​​െൻറ പേ​രു​ൾ​പ്പെ​ട്ട​തെ​ന്നാ​ണ്​ എ.​എ​ഫ്.​െ​എ പ​റ​ഞ്ഞിരുന്നത്.

 

Tags:    
News Summary - Sudha singh haven't permission to world athletic meet-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.