ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡ് vs അത്ലറ്റിക്കോ മാഡ്രിഡ് കലാശപ്പോരാട്ടം

മഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ എന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹം പൊലിഞ്ഞപ്പോള്‍ 11ാം കിരീടമെന്ന  റയല്‍ മഡ്രിഡിന്‍െറ സ്വപ്നത്തിന് ഒരു മത്സരത്തിന്‍െറ ദൂരം മാത്രം. റയലിന്‍െറ മൈതാനത്ത് നടന്ന രണ്ടാം പാദ സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ സിറ്റിയെ തോല്‍പ്പിച്ചത്(അഗ്രഗേറ്റ് സ്കോര്‍ 1-0). ഇതോടെ മേയ് 29ന് മിലാനില്‍ നടക്കുന്ന ഫൈനലില്‍ റയല്‍ സ്വന്തം നാട്ടുകാരായ അത്ലറ്റികോ മഡ്രിഡിനെ നേരിടും. സിറ്റി താരം ഫെര്‍ണാണ്ടോയുടെ സെല്‍ഫ് ഗോളിലാണ് റയല്‍ രക്ഷപ്പെട്ടത്.

റയലിനായി പരിക്ക് മാറി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങിയെങ്കിലും കരിം ബെന്‍സേമ പരിക്കുകാരണം പുറത്തിരുന്നു. 20ാം മിനിറ്റിലാണ് റയലിന് ഫൈനല്‍ ടിക്കറ്റുറപ്പിച്ച ഗോള്‍ നേടിയത്. ഇത്തവണയും രക്ഷക വേഷം കെട്ടാന്‍ നിയോഗിക്കപ്പെട്ടത് ഗാരെത് ബെയ്ല്‍ എന്ന മുന്നേറ്റ നിരക്കാരാനായിരുന്നു. റെക്കോഡ് ബുക്കില്‍ മാഞ്ചസ്റ്റര്‍ താരം ഫെര്‍ണാണ്ടോയുടെ പേരില്‍ സെല്‍ഫ് ഗോളായി രേഖപ്പെടുത്തുമെങ്കിലും ബെയ്ലിന്‍െറ ബുദ്ധിയില്‍ വിരിഞ്ഞ നീക്കത്തിനൊടുവിലായിരുന്നു സിറ്റിയുടെ വല കുലുങ്ങിയത്. ബെയ്ല്‍ വലത് മൂലയിലെ ബുദ്ധിമുട്ടേറിയ ആംഗ്ളില്‍നിന്ന് ചിപ്പ് ചെയ്ത പന്ത് തടയാന്‍ ശ്രമിച്ച ഫെര്‍ണാണ്ടോ ഫ്രാന്‍സിസ്കോയുടെ കാലില്‍ തട്ടി ഗതിമാറി സിറ്റി ഗോളി ജോ ഹര്‍ട്ടിന്‍െറ തലക്കു മുകളിലൂടെ വലയില്‍ കയറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.