????????????????? ????? ???? ?????? ???????????? ??????

ആശിഷ്​ നെഹ്​റ കളമൊഴിഞ്ഞു 

ന്യൂഡൽഹി: നീണ്ട 18 വർഷം അണിഞ്ഞ നീലക്കുപ്പായം അഴിച്ചുവെച്ച്​ ആശിഷ്​ നെഹ്​റ ക്രിക്കറ്റ്​ കരിയറിനോട്​ വിടപറഞ്ഞു. പ്രിയപ്പെട്ട കൂട്ടുകാരനുവേണ്ടി അങ്കം ജയിച്ച്​ കോഹ്​ലിയും ധോണിയും യാത്രയയപ്പ്​ സംഭവബഹുലമാക്കി മാറ്റി. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ ട്വൻറി20  53 റൺസിന്​ ജയിച്ച ഇന്ത്യ ഫിറോസ്​ഷാ കോട്​ലയിലെ തിങ്ങിനിറഞ്ഞ ഗാലറി മുമ്പാകെ നെഹ്​റയുടെ വിടവാങ്ങൽ അവിസ്​മരണീയമാക്കിമാറ്റി. 

ടോസ്​ നേടിയ ന്യൂസിലൻഡ്​ ക്യാപ്​റ്റൻ കെയ്​ൻ വില്യംസൺ ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ മനസ്സിൽ കണ്ടതൊന്നുമായിരുന്നില്ല ഗ്രൗണ്ടിൽ തെളിഞ്ഞത്​. ഒാപണർമാരായ രോഹിത്​ ശർമയും (55 പന്തിൽ 80 റൺസ്​) ശിഖർ ധവാനും (52 പന്തിൽ 80) നൽകിയ റെക്കോഡ്​ കൂട്ടുകെട്ട്​ തുടക്കം മുതലെടുത്ത ഇന്ത്യ മൂന്നു വിക്കറ്റ്​ നഷ്​ടത്തിൽ 202 റൺസെടുത്തു. കൂറ്റൻ ലക്ഷ്യത്തിലേക്ക്​ മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്ക്​ ഒരിക്കൽപോലും പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്കുയരാനായില്ല. 20 ഒാവറിൽ എട്ടു വിക്കറ്റ്​ നഷ്​ടത്തിൽ 149 റൺസിൽ ​േപാരാട്ടം അവസാനിച്ചു. ട്വൻറി20യിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ ആദ്യ വിജയം പിറന്നു. 

​കൂറ്റനടികളോടെയാണ്​ ധവാൻ കളി തുടങ്ങിയത്​. പിന്നാലെ രോഹിതും കത്തിപ്പടർന്നു. 16.2 ഒാവറിൽ ഒാപണിങ്​ വിക്കറ്റിൽ 158 റൺസ്​ സ്​കോർ ചെയ്​ത്​ ഇരുവരും വഴിപിരിയു​േമ്പാൾ ഇന്ത്യയുടെ ഏറ്റവും മികച്ച ട്വൻറി20 കൂട്ടുകെട്ട്​ എന്ന റെക്കോഡും പിറന്നു. രണ്ടുവർഷം മുമ്പ്​ വിരാട്​ കോഹ്​ലിയും ധോണിയും ചേർന്ന്​ നേടിയ 138 റൺസി​​​െൻറ റെക്കോഡാണ്​ മറികടന്നത്​. 

രോഹിത്​ നാല്​ സിക്​സും ആറ്​ ബൗണ്ടറിയും പറത്തിയപ്പോൾ ധവാൻ രണ്ട്​ സിക്​സും 10 ​ഫോറും കണ്ടെത്തി. ധവാന്​ പിന്നാലെ പാണ്ഡ്യ വന്നപോലെ മടങ്ങി. അധികം വൈകുംമുമ്പ്​ രോഹിതും. വിരാട്​ കോഹ്​ലിയും (26), എം.എസ്​. ധോണിയും (7) പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡി​ന്​ ഒാപണർമാരായ മാർട്ടിൻ ഗുപ്​റ്റിലിനെയും (4), കോളിൻ മൺറോയെയും (7) തുടക്കത്തിലേ നഷ്​ടമായി. മൂന്നാം വിക്കറ്റിൽ വില്യംസണും (28), ടോം ലതാമും (39) ചെറുത്തു നിന്നെങ്കിലും യുസ്​വേന്ദ്ര ചഹലും അക്​സർ പ​േട്ടലും ഇടവേളകളിലായി വിക്കറ്റ്​ വീഴ്​ത്തിക്കൊണ്ടിരുന്നു. ഹാർദിക്​ പാണ്ഡ്യ, ബുംറ, ഭുവനേശ്വർ കുമാർ എന്നിവർ ഒാരോ വിക്കറ്റ്​ വീഴ്​ത്തി.

Tags:    
News Summary - Ashih Nehra Leaves Cricket - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.