ബംഗളൂരു: തോറ്റു തോറ്റു തൊപ്പിയിട്ട ബാംഗ്ലൂർ പിന്നെയും തോറ്റിരിക്കുന്നു! െഎ.പി.എല്ലിൽ ആശ്വാസ ജയം തേടി അലയുകയായിരുന്ന ‘രാജാക്കന്മാർക്ക്’ പഞ്ചാബിെൻറ ചെറിയ ടോട്ടലും മറികടക്കാനായില്ല. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് നിശ്ചിത ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് മാത്രം എടുത്തിട്ടും കോഹ്ലിപ്പട 119 റൺസിന് പുറത്തായി. 19 റൺസിെൻറ വിജയവുമായി കിങ്സ് ഇലവൻ പഞ്ചാബ് പ്ലേ ഒാഫ് സാധ്യത നിലനിർത്തി.
ബാംഗ്ലൂരിെൻറ തട്ടകത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ കോഹ്ലി പഞ്ചാബിനെ ബാറ്റിങ്ങിനയച്ചു. ബാംഗ്ലൂർ ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെച്ചതോടെ പഞ്ചാബിെൻറ മുൻനിര താരങ്ങളെല്ലാം ബാറ്റിങ് മറന്ന് പവലിയനിലേക്ക് മടങ്ങിയതോടെ 138 റൺസിന് പോരാട്ടം അസ്തമിച്ചു. ആശ്വാസ ജയമെങ്കിലും കുറിക്കാമെന്ന് കണക്കുകൂട്ടിയ ബാംഗ്ലൂർ ഇക്കുറിയും ‘പതിവു’ തെറ്റിച്ചില്ല. ക്രിസ് ഗെയ്ൽ (0), വിരാട് കോഹ്ലി (6), എബി ഡിവില്ലിയേഴ്സ്(10), കേദാർ യാദവ് (6), ഷെയ്ൻ വാട്സൺ(3) എന്നിവർ സമ്പൂർണ പരാജയമായി മടങ്ങി. വൻ ദുരന്തത്തിൽനിന്നും ബാംഗ്ലൂരിനെ രക്ഷിച്ചത് മന്ദീപ് സിങും (46) പവൻ നേഗിയുമാണ് (21). പഞ്ചാബിനായി സന്ദീപ് ശർമയും അക്സർ പേട്ടലും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.