ഡൽഹി: പത്താം സീസൺ പോയൻറ് പട്ടികയിൽ ഒന്നാമതായി കുതിക്കുന്ന മുംബൈ ഇന്ത്യൻസിന് ജയം. ഡൽഹി ഡെയർ ഡെവിൾസിനെ എതിരാളിയുടെ മണ്ണിൽ നേരിടാനെത്തിയ മുംബൈ ആദ്യം ബാറ്റ് ചെയ്ത് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ഒന്നാമത് ബാറ്റിങ്ങിന് നിയോഗിക്കപ്പെട്ട മുംബൈയെ ഒാപണർ ലെൻഡൽ സിമ്മൺസും (66), കീരൺ പൊള്ളാർഡുമാണ് (63 നോട്ടൗട്ട്) കൂറ്റനടികളിലൂടെ മികച്ച ടോട്ടലിലേക്ക് നയിച്ചത്.
ഹാർദിക് പാണ്ഡ്യ 29 റൺസുമായി പുറത്താവാതെ നിന്നു. ഒാപണിങ് വിക്കറ്റിൽ പാർഥിവും സിമ്മൺസും ചേർന്ന് നൽകിയ തുടക്കത്തിന് ഒരിക്കലും ഒഴുക്ക് നഷ്ടമായില്ല. സിമ്മൺസ് അഞ്ച് ബൗണ്ടറിയും നാല് സിക്സറും പറത്തിയപ്പോൾ, സ്ട്രൈക്ക് നൽകാനായിരുന്നു പാർഥിവിെൻറ ശ്രമം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിരയിൽ 66 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. കഴിഞ്ഞ കളിയിലെ താരങ്ങളായ റിഷഭ് പന്തിനും സഞ്ജു ഇത്തവണ തിളങ്ങാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.