തിരുവനന്തപുരം: ഇന്ത്യ എ ടീമിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇംഗ്ലണ്ട് ലയണ്‍സ് ടീ ം തിരുവനന്തപുരത്തെത്തി. ഞായറാഴ്ച പുലര്‍ച്ചെ 3.40ഓടെയാണ് പ്രത്യേക വിമാനത്തിൽ ടീം തല സ്ഥാനത്തെത്തിയത്. താരങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സ്വീകരിച്ചു.
20നാണ് ഇന്ത്യ എ ടീം എത്തുക. കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ ഇന്ത്യക്കെതിരെ അഞ്ച് ഏകദിന മത്സരങ്ങളും വയനാട് കൃഷ്ണഗിരിയിൽ ചതുര്‍ദിന മത്സരവുമാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഏകദിന മത്സരങ്ങള്‍ 23ന് ആരംഭിക്കും. ഇംഗ്ലണ്ട് താരം സാം ബില്ലിങ്സിെൻറ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് നിര ഇന്നുമുതൽ തുമ്പ സെൻറ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിറങ്ങും. 18, 20 തീയതികളില്‍ ഇംഗ്ലണ്ട് ലയണ്‍സ് ടീമും ബോര്‍ഡ് പ്രസിഡന്‍സ് ഇലവനും തമ്മിലുള്ള വാം അപ്പ് മാച്ചുകളും സെൻറ് സേവ്യേഴ്സ് ഗ്രൗണ്ടില്‍ നടക്കും.
ജനുവരി 23, 25, 27, 29, 31 ദിവസങ്ങളിലാണ് 50 ഓവർ മത്സരം. മത്സരം സൗജന്യമായി കാണാനാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് അറിയിച്ചു. അഞ്ചിന് കോഴിക്കോടേക്ക് പുറപ്പെടുന്ന ടീമുകൾ ആറിന് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും. ഏഴ് മുതൽ 10 വരെയാണ് ചതുർദിന മത്സരം. പരമ്പരക്കുള്ള ഇന്ത്യ എ ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇംഗ്ലണ്ട് ലയണ്‍സ് ടീം അംഗങ്ങള്‍ ഡോം ബെസ് (സോമര്‍സെറ്റ്), സാം ബില്ലിങ്സ് (കെൻറ്), ഡാന്നി ബ്രിഗ്സ് (സെസക്സ്), മാത്യു കാര്‍ട്ടര്‍ (നോട്ടിങ്ഹാംഷയര്), സാക് ചാപ്പെല്‍ (നോട്ടിങ്ഹാംഷയര്), ജോ ക്ലാര്‍ക് (നോട്ടിങ്ഹാംഷയര്), അലക്സ് ഡേവിസ് (ലാന്‍കാഷയര്‍), ബെന്‍ ഡക്കറ്റ് (നോട്ടിങ്ഹാംഷയര്), ലെവിസ് ഗ്രിഗറി (സോമര്‍സെറ്റ്), സാം ഹെയ്ന് (വാര്‍വിക്ക്ഷയര്‍), ടോം കോഹ്ലര്‍കാഡ്മോര്‍ (യോര്‍ക്ഷയര്‍), സാഖിബ് മഹ്മൂദ് (ലാന്‍കാഷയര്‍), ജാമി ഓവര്ട്ടണ് (സോമര്‍സെറ്റ്), ഒല്ലി പോപ് (സറെ), ജാമി പോര്‍ട്ടര്‍ (എസെക്സ്), ടോം ബെയ്ലി (ലാന്‍കാഷയര്‍), മാക്സ് ഹോള്‍ഡണ്‍ (മിഡില്‍സെക്സ്), അമര്‍ വിര്‍ദി (സറെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.