നാദിയാഡ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ ഗുജറാത്തിനോട് നാലു വിക്കറ്റിനാണ് കേരളം തോറ്റത്. ആദ്യ ഇന്നിങ്സില്‍ 208 ഉം രണ്ടാമിന്നിങ്സില്‍ 203 ഉം റണ്‍സാണ് കേരളത്തിന് നേടാനായത്. ആദ്യ ഇന്നിങ്സില്‍ 307 റണ്‍സെടുത്ത് ലീഡ് നേടിയ ഗുജറാത്ത് രണ്ടാമിന്നിങ്സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സെടുത്ത് ജയം സ്വന്തമാക്കി. രണ്ടാമിന്നിങ്സില്‍ ജയിക്കാന്‍ 105 റണ്‍സായിരുന്നു ഗുജറാത്തിന് വേണ്ടിയിരുന്നത്. രണ്ടാമിന്നിങ്സില്‍ സ്കോര്‍ബോര്‍ഡില്‍ റൺസുണ്ടായിരുന്നെങ്കിൽ കേരളത്തിന് അട്ടിമറി ജയം സ്വന്തമാക്കാനാകുമായിരുന്നു.
കേരളത്തിന്റെ സ്പിന്നര്‍മാർ തിളങ്ങിയപ്പോൾ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ശരിക്കും വിയർത്തു. 42.3 ഓവറിലാണ് ഗുജറാത്തിന് ജയത്തിലെത്താനായത്. 30 റണ്‍സെടുത്ത പി.കെ.പഞ്ചാലാണ് രണ്ടാമിന്നിങ്സില്‍ ഗുജറാത്തിന്റെ ടോപ് സ്കോറര്‍. മെറായി 21ഉം ക്യാപ്റ്റന്‍ പാര്‍ഥിവ് പട്ടേല്‍ പുറത്താകാതെ 18 ഉം റണ്‍സെടുത്തു. കേരളത്തിനുവേണ്ടി ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും രണ്ട് വിക്കറ്റ് വീതവും സച്ചിന്‍ ബേബി ഒരു വിക്കറ്റും വീഴ്ത്തി.കേരളത്തിന്റെ രണ്ടാമിന്നിങ്സില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കും (59) അരുണ്‍ കാര്‍ത്തിക്കിനും (69) മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങാനായത്.
സീസണിലെ ആദ്യ മത്സരത്തില്‍ കേരളം ജാര്‍ഡണ്ഡിനെ തോല്‍പിച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുള്ള കേരളം ഇപ്പോള്‍ സൗരാഷ്ട്രയ്ക്ക് പിറകില്‍ രണ്ടാമതാണ്. ഗുജറാത്ത് മൂന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.