ഹൈദരാബാദ്: മീനച്ചൂടിൽ എരിപൊരി കൊള്ളുന്ന ക്രിക്കറ്റ് ആരാധകരുടെ വിരുന്നുമുറിയിലേക്ക് ഇനി സിക്സറും ബൗണ്ടറികളും കൊണ്ട് സദ്യയൊരുക്കുന്ന നാളുകൾ. 22 വാര പിച്ചിലെ ശീലങ്ങളും ശൈലികളും മാറ്റിമറിച്ച ഇന്ത്യൻ പ്രീമിയർലീഗ് പത്താം സീസൺ പൂരത്തിന് ബുധനാഴ്ച ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര തുടക്കം. ഉദ്ഘാടന പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ സൺറൈസേഴ്സ് ഹൈദരാബാദും റണ്ണേഴ്സ് അപ്പായ ബംഗളൂരു റോയൽ ചലേഞ്ചഴ്സും ഏറ്റുമുട്ടുന്നതോടെ വീറുറ്റ പോരിന് തിരിതെളിയുകയായി. പിന്നെ, ഇടവേളകളില്ലാത്ത 47 ദിനങ്ങൾ. എട്ട് ടീമുകൾ, ഫൈനൽ ഉൾപ്പെടെ 60 മത്സരങ്ങൾ.

ആസ്ട്രേലിയ, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, ന്യൂസിലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ മുൻനിര രാജ്യങ്ങളിലെ സൂപ്പർതാരങ്ങൾക്കുപുറമെ, ഇക്കുറി അസോസിയേറ്റഡ് രാജ്യമായ അഫ്ഗാനിൽനിന്ന് രണ്ടുപേരും െഎ.പി.എല്ലിലെ പൂരപ്പറമ്പിൽ മാറ്റുരക്കാനിറങ്ങുന്നുണ്ട്. 135 ഇന്ത്യൻ താരങ്ങളും 70 വിദേശതാരങ്ങളുമടക്കം 205 താരങ്ങളാണ് പത്താം സീസണിൽ എട്ടു ടീമുകൾക്കൊപ്പമുള്ളത്.

നായകന്മാരായ എട്ടിൽ അഞ്ചുപേർ ഇന്ത്യൻ താരങ്ങളും ശേഷിച്ച മൂന്നുപേർ ആസ്ട്രേലിയക്കാരുമാണെന്ന പ്രത്യേകതയുമുണ്ട്. വിരാട് കോഹ്ലി (റോയൽ ചലഞ്ചേഴ്സ് ബംഗളൂരു), രോഹിത് ശർമ (മുംബൈ ഇന്ത്യൻസ്), ഗൗതം ഗംഭീർ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), സഹീർ ഖാൻ (ഡൽഹി ഡെയർഡെവിൾസ്), സുരേഷ് റെയ്ന (ഗുജറാത്ത് ലയൺസ്) എന്നീ ഇന്ത്യൻ നായകരും സ്റ്റീവ് സ്മിത്ത് (പുണെ സൂപ്പർ ജയൻറ്), ഡേവിഡ് വാർണർ (സൺറൈസേഴ്സ് ഹൈദരാബാദ്), ഗ്ലെൻ മാക്സ്വെൽ (കിങ്സ് ഇലവൻ പഞ്ചാബ്) എന്നീ ആസ്ട്രേലിയൻ നായകരും വിവിധ ടീമുകളുടെ പടത്തലവന്മാരായി ക്രീസിലിറങ്ങും.

സുപ്രീംകോടതി നിയമിച്ച പുതിയ ഭരണസമിതിയുടെ മേൽനോട്ടത്തിലെ ആദ്യ പ്രീമിയർ ലീഗ് പോരാട്ടമെന്ന പ്രത്യേകതയും പത്താം സീസണിനുണ്ട്. ഒപ്പം, പത്ത് വർഷം പൂർത്തിയാവുേമ്പാൾ െഎ.പി.എൽ ആദ്യ ഘട്ടത്തിെൻറ െക്ലെമാക്സിന് കൂടിയാവും ബുധനാഴ്ച ടോസ് വീഴുന്നത്.
ബംഗളൂരുവിനെ വാട്സൻ നയിക്കും

ഹൈദരാബാദ്: ക്യാപ്റ്റൻ കോഹ്ലിക്കും പകരക്കാരൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്സിനും പരിക്കേറ്റതോടെ ആദ്യ മത്സരങ്ങളിൽ ബംഗളൂരുവിനെ ഷെയ്ൻ വാട്സൻ നയിക്കും. പുറംവേദനയെ തുടർന്ന്  എബി ഡിക്ക് വിശ്രമം ആവശ്യമായി വന്നതോടെ ആസ്ട്രേലിയൻ താരം ഷെയ്ൻ വാട്സനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. .
ഇതിനിടെ ബാറ്റിങ്ങിൽ കോഹ്ലിയുടെ പകരക്കാരനാവുമെന്ന് പ്രതീക്ഷിച്ച സർഫറാസ് ഖാനും പരിക്കേറ്റു.

Tags:    
News Summary - IPL 10th sezson starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.