രാജ്കോട്ട്: മുംബൈ ഇന്ത്യൻസിെൻറ ഗുജറാത്തുകാരനായ ജസ്പ്രീത് ബുംറയെ ഒരു ഗുജറാത്തുകാരനും ഇനി മറക്കില്ല. െഎ.പി.എല്ലിൽ സൂപ്പർ ഒാവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ കൈയകലത്തുനിന്ന് ഗുജറാത്ത് ലയണസിന് വിജയം നഷ്ടമായപ്പോൾ സൂപ്പർ ഒാവർ എറിഞ്ഞ ജസ്പ്രിത് ബുംറക്ക് നൂറിൽ നൂറ് മാർക്ക്.
അതും നിർണായകമായ ഒാവറിൽ ഒരു നോബോളും വൈഡും കുടുങ്ങിയിട്ടും വെടിക്കെട്ടുവീരന്മാരായ ബ്രണ്ടൻ മക്കല്ലത്തിനും ആരോൺ ഫിഞ്ചിനും ബുംറയുടെ പന്തുകളെ തൊടാനായില്ല. 20 ഒാവറിൽ മത്സരം സമനിലയിലായതോടെ (153-153) സൂപ്പർ ഒാവറിലേക്ക് നീണ്ടപ്പോൾ മുംബൈ ഉയർത്തിയ 11 റൺസിന് ഗുജറാത്ത് ലയൺസിന് 6 റൺസെടുക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. രാജ്കോട്ട് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ആരാധകരെ നിരാശരാക്കി ഒടുവിൽ നീലപ്പടക്ക് അഞ്ചു റൺസ് ജയം.
ആവേശം കൊടുമുടിയിലെത്തിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് 153 റൺസ് എടുത്തിരുന്നു. എന്നാൽ മലയാളി താരം ബേസിൽ തമ്പിയുടെ മികച്ച ബൗളിങ്ങും ഫീൽഡിങ്ങിൽ മറ്റുതാരങ്ങുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളും ഒത്തൊരുമിച്ചപ്പോൾ എളുപ്പം ജയിക്കുമായിരുന്ന മത്സരത്തിൽ മുംബൈയും 153 റൺസ് പുറത്തായി. ഇതോടെ കളി സൂപ്പർ ഒാവറിലേക്ക് നീങ്ങുകയായിരുന്നു.
സുപ്പർ ഒാവറിൽ മുംബൈക്കായി ക്രീസിലെത്തിയ പൊള്ളാഡിെൻറ മികവിൽ ടീം 11 റൺസെടുത്തു. ജയിക്കാനുറച്ച് കളത്തിലെത്തിയ ഗുജറാത്തിനായി ഫിഞ്ചും മക്കല്ലവും ബൗളുകൾ കളഞ്ഞു കുളിച്ചതോടെ അഞ്ചു റൺസിന് ടീം ഒതുങ്ങുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത ഗുജറാത്തിെൻറ 154 റൺസ് വിജയലക്ഷ്യം ഒാപണറും വിക്കറ്റ് കീപ്പറുമായ പാർഥീവ് പേട്ടലിെൻറ അർധസെഞ്ച്വറി ഇന്നിങ്സിൽ(44 പന്തിൽ 70) മുംബൈ തിരിച്ചടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.