മൊഹാലി: ഡൽഹി ഡെയർഡെവിൾസിെൻറ 11 പേർ ചേർന്ന് അടിച്ചെടുത്ത 67 റൺസിന് പഞ്ചാബിെൻറ രണ്ടുപേരുടെ മറുപടി. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിെൻറ റെക്കോഡ് തിരുത്തുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ പക്ഷേ, ഭാഗ്യം ഡൽഹിയെ തുണച്ചു. സഹീർഖാെൻറ അഭാവത്തിൽ മലയാളി താരം കരുൺ നായർ നായകനായിറങ്ങിയ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഡൽഹി തങ്ങളുടെ 10 വർഷത്തെ െഎ.പി.എൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായപ്പോൾ പഞ്ചാബ് 10 വിക്കറ്റിന് കളി ജയിച്ചു. മാർട്ടിൻ ഗുപ്റ്റിലും (27 പന്തിൽ 50), ഹാഷിം ആംലയും (20 പന്തിൽ 16) ചേർന്നാണ് പഞ്ചാബിന് അനായാസ ജയം സമ്മാനിച്ചത്.
നാലു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് ശർമയുടെ ബൗളിങ്ങാണ് ഡൽഹിയുടെ നടുവൊടിച്ചത്. സഞ്ജു വി. സാംസൺ (5), സാം ബില്ലിങ്സ് (0), ശ്രേയസ് അയ്യർ (6), കാഗിസോ റബാദ (11) എന്നിവരെ സന്ദീപ് മടക്കി. മത്സരത്തിെൻറ തലേന്ന് രാത്രി ചാറ്റൽമഴ പെയ്തതോടെ പിച്ചിെൻറ സ്വഭാവം പഞ്ചാബ് ക്യാപ്റ്റൻ െഗ്ലൻ മാക്സ്വെൽ നന്നായി പഠിച്ചിരുന്നു. മത്സരത്തിൽ ടോസ് നേടിയപ്പോൾ മറ്റൊന്നും ആലോചിക്കാതെ മാക്സ്വെൽ ബൗളിങ് തെരഞ്ഞെടുത്തു. പിന്നീട് മൊഹാലി സ്റ്റേഡിയത്തിലെ അൽപം നനവുള്ള പിച്ചിൽ കണ്ടത് ഡൽഹിയുടെ ശവപ്പറമ്പ്. സന്ദീപ് ശർമയുടെ ആദ്യ ഒാവറിലെ അവസാന പന്തിൽതന്നെ ബില്ലിങ്സ് റൺസൊന്നും എടുക്കാനാവാതെ പുറത്ത്. ഇതോടെ സഞ്ജുവും ക്യാപ്റ്റനായി കളത്തിലെത്തിയ കരുൺ നായരും പന്തുകളെ പ്രതിരോധിച്ചുനിന്നു. എന്നാൽ, മൂന്നാം ഒാവർ എറിയാനെത്തിയ സന്ദീപ് സഞ്ജുവിനെ മടക്കി. പിന്നീടങ്ങോട്ട് ബാറ്റുമായി ക്രീസിലെത്തുന്ന ഡൽഹി താരങ്ങൾ പവിലിയനിലേക്ക് ‘മിന്നൽ സന്ദർശനം’ കഴിഞ്ഞ് മടങ്ങുകയായിരുന്നു. ശ്രേയസ് അയ്യർ (6), ഋഷഭ് പന്ത് (3), ക്രിസ് മോറിസ് (2), മുഹമ്മദ് െഷമി (2), ഷഹബാസ് നദീം (0) എന്നിവർ സമ്പൂർണ പരാജയമായപ്പോൾ കരുൺ നായർ (11), ന്യൂസിലൻഡിെൻറ വെടിക്കെട്ട് ബാറ്റ്സ്മാൻ കൊറി ആൻഡേഴ്സൺ (18), കാഗിസോ റബാദ (11) എന്നിവർ മാത്രം രണ്ടക്കം കണ്ടു. അവസാനം 17. 1 ഒാവറിൽ 67 റൺസിന് ഡൽഹി പുറത്ത്. 68 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ, ഒാപണർമാർ 7.5 ഒാവറിൽ ജയിപ്പിച്ചു. അക്സർ പേട്ടലും വരുൺ ആരോണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.