ന്യൂഡൽഹി: പത്തുവർഷത്തെ െഎ.പി.എൽ ചരിത്രത്തിെല ഏറ്റവും മികച്ച രണ്ടാമത്തെ റൺ ചേസിങ്ങിന് സാക്ഷിയായ പോരാട്ടത്തിനൊടുവിൽ ഡൽഹി ഡെയർഡെവിൾസിന് തകർപ്പൻ ജയം. പ്ലേഒാഫ് പ്രതീക്ഷ നിലനിർത്താൻ വിജയപ്രതീക്ഷയോടെയിറങ്ങിയ ഗുജറാത്ത് ക്യാപ്റ്റൻ സുരേഷ് റെയ്നയുടെയും (77) ദിനേഷ് കാർത്തികിെൻറയും (65) ‘സിംഹവീര്യ’ത്തിലൂടെ ഏഴു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തപ്പോൾ ജയം തീരുമാനിച്ചുറപ്പിച്ചതായിരുന്നു. പക്ഷേ, തൃശൂർ പൂരത്തലേന്ന് മറ്റൊരു റൺപൂരമായിരുന്നു ഫിറോസ്ഷാ കോട്ല മൈതാനിയിൽ കാത്തുവെച്ചത്. ഗുജറാത്തിെൻറ വെടിക്കെട്ടിന്, അതേ നാണയത്തിൽ ഡൽഹി മറുപടി നൽകിയപ്പോൾ ഏഴുവിക്കറ്റിെൻറ വമ്പൻ ജയം. മലയാളി താരം സഞ്ജു സാംസണും (31 പന്തിൽ 61), പുതുമുഖതാരം ഋഷഭ് പന്തും (43 പന്തിൽ 97) ആഞ്ഞുവീശിയതോടെ കളി ഡൽഹിയുടെ വഴിക്കായി. തോൽവിയോടെ ഗുജറാത്തിെൻറ പ്ലേ ഒാഫ് സാധ്യത പൂർണമായും അവസാനിച്ചു.
നായകൻ കരുൺ നായർ (12) മൂന്നാം ഒാവറിൽ പുറത്തായിടത്തുനിന്നാണ് സഞ്ജുവും പന്തും ചേർന്ന് കളി മാറ്റിമറിച്ചത്. ഒമ്പത് സിക്സും ആറു ഫോറും അതിർത്തികടത്തിയ ഋഷഭ് പന്ത് സെഞ്ച്വറിക്കരികെ ബേസിൽതമ്പിയുടെ പന്തിലാണ് പുറത്താകുന്നത്. ഏഴു സിക്സുകൾ പറത്തി 31 പന്തിലാണ് സഞ്ജു 61 റൺസെടുക്കുന്നത്. ഇരുവരും നൽകിയ വിജയപ്രതീക്ഷകളെ ശ്രേയസ് അയ്യറും (14) കൊറി ആൻഡേഴ്സണും(18) പുറത്താകാതെ പൂർത്തിയാക്കിയതോടെ ഡൽഹിക്ക് നാലാം വിജയമായി. ഗുജറാത്ത് നിരയിൽ സുരേഷ് റെയ്നക്ക് (43 പന്തിൽ 77) കൂട്ടായി ദിനേഷ് കാർത്തികാണ് (34 പന്തിൽ 65) നെട്ടല്ലായത്. ആരോൺ ഫിഞ്ച് 27 റൺസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.